‘എന്തുകൊണ്ടാണ് ഈ ഫിലിമിന് ഇത്ര നെഗറ്റീവ് പറയുന്നത്? എടുത്തുപറയേണ്ടത് വിഷ്ണുവിന്റെ അഭിനയമാണ്’

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമ ഇറങ്ങിയ സമയം മുതല്‍ ഈ ഫിലിമിന്…

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമ ഇറങ്ങിയ സമയം മുതല്‍ ഈ ഫിലിമിന് കൂടുതലും നെഗറ്റീവ് ആണ് കേള്‍ക്കുന്നത്.. എന്നാല്‍ സിനിമ എനിക്ക് പേര്‍സണലി ഇഷ്ടമായി എന്നാണ് സനൂബര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

എന്തുകൊണ്ടാണ് ഈ ഫിലിമിന് ഇത്ര നെഗറ്റീവ് പറയുന്നത്?
സിനിമ ഇറങ്ങിയ സമയം മുതല്‍ ഈ ഫിലിമിന് കൂടുതലും നെഗറ്റീവ് ആണ് കേള്‍ക്കുന്നത്.. എന്നാല്‍ സിനിമ എനിക്ക് പേര്‍സണലി ഇഷ്ടമായി. എനിക്ക് മാത്രമല്ല എന്റെ വീട്ടുകാര്‍ക്കും.
എടുത്തുപറയേണ്ടത് വിഷ്ണുവിന്റെ അഭിനയമാണ്. വളരെ മനോഹരമായാണ് വിഷ്ണു ഇതില്‍ അഭിനയിച്ചിരിക്കുന്നത്.. മാത്രമല്ല ഒരുപാട് പുതുമുഖങ്ങള്‍ക്കും മിമിക്രി കലാകാരന്മാര്‍ക്കും സിനിമ എന്ന മായികലോകത്തേക്ക് കിട്ടിയ വലിയ ഒരു അവസരം. എല്ലാവരും വളരെ മനോഹരമായി അഭിനയിച്ചിട്ടുണ്ട്. തുടക്കം അടിപിടി ആണെങ്കില്‍ അവസാനം ഇത്തിരി സെന്റിമെന്റല്‍ ആണ്.. പടം കൊള്ളാം അത്ര തളര്‍ത്താന്‍ വേണ്ടത്ര മോശമല്ല ഈ ചിത്രം.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

പുതുമുഖമായ ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസ്സി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്.