‘കഥ നന്നായാല്‍ മതി.. അവസാനം ഏജന്റ് ആണെന്ന് പറയാതിരുന്നാല്‍ ഭാഗ്യം’

രാമലീലയ്ക്ക് ശേഷം ദിലീപ് – അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ബാന്ദ്ര’യുടെ ടീസര്‍ പുറത്തുവിട്ടു. മാസ്സ് ഗെറ്റപ്പില്‍ ദിലീപ് എത്തുമ്പോള്‍ നായികയായി തമന്നയും എത്തുന്നു. പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു…

രാമലീലയ്ക്ക് ശേഷം ദിലീപ് – അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ബാന്ദ്ര’യുടെ ടീസര്‍ പുറത്തുവിട്ടു. മാസ്സ് ഗെറ്റപ്പില്‍ ദിലീപ് എത്തുമ്പോള്‍ നായികയായി തമന്നയും എത്തുന്നു. പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കഥ നന്നായാല്‍ മതി.. അവസാനം ഏജന്റ് ആണെന്ന് പറയാതിരുന്നാല്‍ ഭാഗ്യം’ എന്നാണ് ശങ്കര്‍ എം മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സംവിധാനം കൊള്ളാം. പക്ഷേ പവര്‍ പോരാ. കുറിച്ച് കൂടി നല്ല എനര്‍ജി ഉള്ള bgm വേണം. ഡബ്ബിങ് കണ്ടാല്‍ ഏതോ അന്യഭാക്ഷ പോലെ തോന്നും. ഡബ്ബിങ് നന്നാക്കാന്‍ ഇനിയും സമയം ഉണ്ട്. പുതിയ കാലഘട്ടത്തില്‍ മംമ്ത നായകന്റെ Flashback അന്വേഷിച്ചു പോകുന്നതാണെന്നു തോന്നുന്നു കഥ. കെ ജി ഫ് പോലെയൊക്ക ചെറിയ സാമ്യത ഉണ്ട്. എന്തായാലും കഥ നന്നായാല്‍ മതി. അവസാനം agent ആണെന്ന് പറയാതിരുന്നാല്‍ ഭാഗ്യം.

സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ടീസര്‍ വൈറലായി മാറിയിരിക്കുകയാണ്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ.