‘തെറിവിളിക്കാനാണെന്ന് താരയ്ക്ക് അറിയില്ലല്ലോ’ ; രാജാറാമിനെക്കുറിച്ച് ശാന്തിവിള ദിനേശ് 

ദിവസങ്ങൾക്ക് മുൻപാണ് നടിയും സം​ഗീതഞ്ജയുമായ സുബ്ബലക്ഷ്മി അന്തരിച്ചത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് 87 വയസിലാണ് സുബ്ബലക്ഷ്മി മരിച്ചത്. സിനിമാ സീരിയൽ രം​ഗത്ത് നിരവധി പേർ സുബ്ബലക്ഷ്മിക്ക് അനുശോചനം അറിയിച്ചു രംഗത്ത് എത്തിയിരുന്നു. സുബ്ബലക്ഷ്മിയുടെ വി​യോ​ഗത്തിന്റെ…

ദിവസങ്ങൾക്ക് മുൻപാണ് നടിയും സം​ഗീതഞ്ജയുമായ സുബ്ബലക്ഷ്മി അന്തരിച്ചത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് 87 വയസിലാണ് സുബ്ബലക്ഷ്മി മരിച്ചത്. സിനിമാ സീരിയൽ രം​ഗത്ത് നിരവധി പേർ സുബ്ബലക്ഷ്മിക്ക് അനുശോചനം അറിയിച്ചു രംഗത്ത് എത്തിയിരുന്നു. സുബ്ബലക്ഷ്മിയുടെ വി​യോ​ഗത്തിന്റെ ദുഖത്തിലാണ് മകൾ താര കല്യാണും കൊച്ചുമകൾ സൗഭാ​ഗ്യ വെങ്കിടേഷും. അമ്മയുടെ മരണത്തോടെ അനാഥയായെന്നാണ് താര കല്യാൺ പറയുന്നത്. അതേസമയം 2017 ലാണ് താര കല്യാണിന്റെ ഭർത്താവ് രാജാറാം മരിച്ചത്. ഡെങ്കി പനി ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. താര കല്യാണിനെക്കുറിച്ചും ഭർത്താവ് രാജാറാമിനെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സുബ്ബലക്ഷ്മിക്ക് അനുശോചനം അറിയിച്ച് കൊണ്ട് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവയാണ് രാജാറാമിനെക്കുറിച്ചും ശാന്തിവിള ​ദിനേശ് സംസാരിച്ചത്. രാജ ഒരു കാലത്ത് ഒരുപാ‌ട് നല്ല സീരിയലുകൾ ചെയ്തിട്ടുണ്ട്. ശാന്തികൃഷ്ണ ആദ്യമായി അഭിനയിച്ച ചാപല്യം എന്ന സീരീയലിൽ രാജ അവരുടെ ഭർത്താവായി അഭിനയിച്ചിട്ടുണ്ട്. ശാന്തികൃഷ്ണയുടെ മുന്നിൽ നിൽക്കാൻ രാജ ഒന്ന് വിരണ്ടു. ധൈര്യമായി അഭിനയിക്കെന്ന് ഞാൻ. നന്നായിട്ട് തന്നെ രാജാറാം ആ വേഷം ചെയ്തു. ചാപല്യത്തിൽ അഭിനയിക്കുമ്പോൾ രാജ താര കല്യാണിനെ കല്യാണം കഴിച്ചിട്ടില്ല.

താരയെ വിവാഹം ചെയ്ത് കുട്ടിയാെക്കെയായപ്പോൾ എറണാകുളത്തേക്ക് താമസം മാറ്റി. അങ്ങനെയിരിക്കെ രാജ എന്നെക്കുറിച്ച് മോശമായെന്തോ ഫേസ്ബുക്കിൽ എഴുതി. ഞാൻ രാജയെ വിളിച്ചു. ഫോൺ എടുത്തില്ല. താര കല്യാണിനെ വിളിച്ചു. രാജയുണ്ടോ എന്ന് ചോദിച്ചു. തെറിവിളിക്കാനാണെന്ന് താരയ്ക്ക് അറിയില്ലല്ലോ. താര ഫോൺ കൊടുത്തു. ഞാൻ എന്തൊക്കെയോ വിളിച്ച് പറഞ്ഞു. എഴുതിയത് നാളെ നേരം വെളുക്കുന്നതിന് മുമ്പ് പിൻവലിച്ചില്ലെങ്കിൽ നിന്നെക്കുറിച്ച് നൂറ് കഥയെഴുതും എന്ന് ഞാൻ പറഞ്ഞു. സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണമെന്ന് പറഞ്ഞെങ്കിലും ഞാനത് സമ്മതിച്ചില്ല. രാജ കുറിപ്പ് പിൻവലിച്ചു. പിന്നെ ഞങ്ങൾ വിളിച്ചിട്ടില്ല. അകാലത്തിൽ രാജ പോയി. അസുഖമായതിനാൽ തനിക്ക് അവസാനമായി അദ്ദേഹത്തെ ഒന്ന്  കാണാൻ കഴിഞ്ഞില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. താര കല്യാണിനെക്കുറിച്ചും ശാന്തിവിള സംസാരിച്ചു.

ശാരദയും ശോഭയും കഴിഞ്ഞാൽ കരഞ്ഞ് അഭിനയിക്കുമ്പോൾ എനിക്ക് കരച്ചിൽ വരുത്തുന്ന നടി താരയാണ്. താര എത്തേണ്ടിടത്ത് എത്തിയില്ല. എന്നാൽ ഹ്യൂമർ സെൻസിൽ മകൾ സൗഭാ​ഗ്യ മിടുക്കിയാണ്. നായികയായി വരുമെന്ന് കരുതി. പക്ഷെ ഓരോ പ്രായം കഴിയുമ്പോഴും തടി വെച്ചു. ഈ കുട്ടി എന്തിനാണ് ഇങ്ങനെ വണ്ണം വെക്കുന്നത്, നാളെ നായികയായി കയറേണ്ടേ എന്ന് ഞാൻ വിചാരിച്ചു. പക്ഷെ അവൾ കല്യാണം കഴിച്ച് കുട്ടിയായി. ഭാ​ഗ്യം ചെയ്ത കുടുംബമാണ്. സൗഭാ​ഗ്യക്ക് കിട്ടാത്ത സൗഭാ​ഗ്യം മകളിലൂടെ കിട്ടുമായിരിക്കുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. സുബ്ബലക്ഷ്മിയുടെ ജീവിതത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. 87 വയസിലും ആരെയും ആശ്രയിക്കാതെ ജീവിച്ച സ്ത്രീയായിരുന്നു സുബ്ബലക്ഷ്മിയെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. മക്കളെയോ ചെറുമകളെയോ കൂട്ടാതെ ഫ്ലെെറ്റിൽ കയറി ബോംബെയിലും മദ്രാസിലുമൊക്കെ പോയി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. ഭാ​ഗ്യം ചെയ്ത അമ്മയാണ്. നാല് തലമുറയെ കാണാൻ അവർക്ക് കഴിഞ്ഞു. 35ാം വയസിൽ അപക‌ടത്തിൽ അപകടം പറ്റിയതിന് ശേഷമാണ് അവരുടെ പല്ലുകൾ നഷ്ടപ്പെട്ടതെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.