എന്റെ പാട്ടുകൾ അടിച്ചു മാറ്റിയതാണെന്ന് ഞാൻ പാടുമ്പോൾ അവർ കൂടെ പാടി പ്രൂവ് ചെയ്യാൻ ശ്രമിക്കുക ആയിരുന്നു

സന്തോഷ പണ്ഡിറ്റിനെ സ്റ്റാർ മാജിക്കിൽ വിളിച്ച് അപമാനിച്ചു എന്ന് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു, നടി നവ്യ നായർക്കും നിത്യ ദാസിനും എതിരെയാണ് വിമർശനം ഉണ്ടായത്, ഇപ്പോൾ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്,…

സന്തോഷ പണ്ഡിറ്റിനെ സ്റ്റാർ മാജിക്കിൽ വിളിച്ച് അപമാനിച്ചു എന്ന് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു, നടി നവ്യ നായർക്കും നിത്യ ദാസിനും എതിരെയാണ് വിമർശനം ഉണ്ടായത്, ഇപ്പോൾ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്, താരം പറയുന്നത് ഇങ്ങനെ, ‘സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് ഒരു വിവാദം സോഷ്യല്‍ മീഡിയയില്‍ ഭയങ്കരമായി ഉണ്ടാകുന്നുണ്ട്. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട് എന്താ സംഭവിച്ചതെന്ന്. എല്ലാവരോടും മറുപടി പറയാന്‍ പറ്റാത്തത് കൊണ്ടാണ് വീഡിയോയുമായി വരുന്നത്. അവിടെ എന്നെ പോലെ തന്നെ അതിഥിയായിട്ട് വന്ന പഴയ രണ്ട് നടിമാര്‍, ചില സിനിമകളില്‍ ഒക്കെ അഭിനയിച്ച പ്രശസ്തരായ രണ്ടു നടിമാര്‍ അവിടെ ഉണ്ടായിരുന്നു. ഇവര്‍ എന്റെ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്ന സിനിമയിലെ ഒരു പാട്ട് എന്നോട് പാടാന്‍ പറഞ്ഞു.

ഞാന്‍ പാട്ട് പാടിയപ്പോള്‍ ഗജിനി സിനിമയിലെ ‘സുട്രും വിഴി ചൂടാതെ’ എന്ന പാട്ട് ഇവര്‍ ഇതിന്റെ കൂടെ പാടുകയും ഈ പാട്ടില്‍ നിന്നും അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമവും ഇവര്‍ നടത്തി. ഞാന്‍ വേറൊരു പാട്ട് പാടിയപ്പോള്‍ അതും ഈ പാട്ടില്‍ നിന്നും അടിച്ച് മാറ്റിയതാണെന്ന് ഇവര്‍ പറയുന്നു. ഞാന്‍ പാടുമ്പോള്‍ എനിക്ക് അനുസരിച്ച് ഇവര്‍ ഓര്‍ക്കസ്ട്ര വായിക്കും, അവര് പാടുമ്പോള്‍ അവര്‍ക്ക് അനുസരിച്ചും.അങ്ങനെ കുറേ പാട്ട് പാടി ഇവര്‍ പാട്ടു പാടി കഷ്ടപ്പെട്ട് പ്രൂവ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ആദ്യം ഞാന്‍ വിചാരിച്ചും ബൈ ചാന്‍സ് ആണെന്ന്,

santhosh-pandit-fb-post
santhosh-pandit-fb-post

രണ്ടും മൂന്നും കഴിഞ്ഞ് തുടര്‍ന്ന് വന്നപ്പോള്‍ എനിക്ക് തോന്നി ഇത് സ്‌ക്രിപ്റ്റഡ് ആവാമെന്ന് തോന്നി. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ തകര്‍ക്കാനായി, സന്തോഷ് പണ്ഡിറ്റ് മറ്റു പാട്ടുകളില്‍ നിന്ന് അടിച്ചു മാറ്റിയാണ് പാട്ട് ഉണ്ടാക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഇവര്‍ ഗെയിം കളിക്കുന്നതാണെന്ന് എനിക്ക് തോന്നി. അതിന് ഞാന്‍ അവസാനമായി മറുപടി പറയുന്നുണ്ട്. നമുക്ക് ഏത് പാട്ടും ഒരു 72 രീതിയിലാണ് ചാര്‍ട്ട് ചെയ്യുന്നത്. പിന്നെ ഓരോ പാട്ടിനെയും പുതുമയുള്ളതാക്കി എടുക്കുകയാണ്. എല്ലാ പാട്ടുകളിലും അങ്ങനൊരു പുതുമ കൊണ്ട് വന്നൊരു ഗിമ്മിക്‌സ് ആണ് കാണിക്കുന്നത്. എന്നാണ് താരം പറയുന്നത്.