ദയവ് ചെയ്ത് അവിടെയെങ്ങാനും പോയിരിക്കാൻ രാശ്മികയോട് പലതവണ പറയേണ്ടി വന്നു!

കന്നഡ സിനിമയിലുടെ അരങ്ങേറി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലും ഏറെ സജീവയായ താരം തന്‍റെ രസകരമായ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിരവധി…

karthi about rashmika

കന്നഡ സിനിമയിലുടെ അരങ്ങേറി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലും ഏറെ സജീവയായ താരം തന്‍റെ രസകരമായ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയത്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരിൽ ഉള്ള ഒരു നായിക കൂടിയാണ് രാശ്മിക. ഇപ്പോഴിതാ നടൻ കാർത്തി രാശ്മികയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

രശ്‌മിക ആദ്യമായി തമിഴിൽ അഭിനയിക്കുന്ന ചിത്രം ആണ് സുൽത്താൻ. കാർത്തി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ആക്ഷൻ ചിത്രമായ സുൽത്താനിൽ ശക്തമായ വേഷത്തിൽ ആണ് രശ്‌മിക എത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ രാശ്മികളുടെ അഭിനയത്തിന്റെ കുറിച്ച് കാർത്തി പറയുന്നത് ഇങ്ങനെ, ആക്ഷൻ ചിത്രം ആയത് കൊണ്ട് നായിക പേരിനു മാത്രം വന്നുപോകുകയാണെന്നാണ് ആരാധകരുടെ ഭാവം. എന്നാൽ ഇത് അങ്ങനെ അല്ല. ശക്തമായ വേഷത്തിൽ ആണ് ചിത്രത്തിൽ രശ്‌മിക എത്തുന്നത്. ഒരു ഗ്രാമീണ പെൺകുട്ടി ആയാണ് രാശ്മിക എത്തുന്നത്. എന്ത് കാര്യങ്ങളും ഒരു മടിയും കൂടാതെ സിനിമയ്ക്ക് വേണ്ടി ചെയ്യാൻ ആ കുട്ടി തയാർ ആയിരുന്നു.

ട്രാക്റ്റർ ഓടിക്കാനും പശുവിനെ കറക്കാനുമൊക്കെ ധൈര്യപൂർവം രശ്‌മിക തയാർ ആയി. വീഴാൻ പറഞ്ഞാൽ ഒരു മടിയും കൂടാതെ വീഴും. ഓടാൻ പറഞ്ഞാൽ ഓടും. അത്രയേറെ ഡെഡിക്കേറ്റഡ് ആയിരുന്നു. എല്ലാം ചെയ്തിട്ട് പറയും ഞാൻ ഇതൊന്നും ഇത് വരെ ചെയ്തിട്ടില്ല, ഇതിനൊക്കെ ഇത്ര പ്രയാസം ആയിരുന്നുവെന്നു എനിക്ക് ഇപ്പോൾ ആണ് മനസ്സിലായത് എന്ന്. എന്നാൽ ഡയറക്ടർ കട്ട് പറഞ്ഞാൽ തനി കുട്ടികളുടെ സ്വഭാവം ആകും രാശ്മിക. പലപ്പോഴും അവിടെയെങ്ങാനും പോയിരിക്കെന്നു വരെ പറയേണ്ടി വന്നിട്ടുണ്ട്. അത്ര കുസൃതി ആയിരുന്നു.