‘പ്രിവ്യൂ കണ്ട സുചിച്ചേച്ചി പറഞ്ഞത് മോശം അഭിപ്രായം’; മരക്കാർ പരാജയപ്പെടാൻ കാരണമിതെന്ന് നിർമാതാവ്

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ നിര്‍മാണ രംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള. ഇപ്പോഴിതാ നീരാളിയുടെ പ്രിവ്യൂ കണ്ട് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര നടത്തിയ പ്രവചനത്തെ കുറിച്ച് തുറന്ന്…

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ നിര്‍മാണ രംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള. ഇപ്പോഴിതാ നീരാളിയുടെ പ്രിവ്യൂ കണ്ട് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര നടത്തിയ പ്രവചനത്തെ കുറിച്ച് തുറന്ന് പറയുകയാണ് സന്തോഷ് ടി കുരുവിള. മോഹന്‍ലാലിനെ നായകനായി അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി സന്തോഷ് ടി കുരുവിളയായിരുന്നു നിര്‍മ്മിച്ചത്. ഏറെ പ്രതീക്ഷയോടെ എത്തിയ ഈ ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.
. നീരാളി മോശം സിനിമയാകും എന്ന് സുചിത്ര പറഞ്ഞിരുന്നതായി സന്തോഷ് ടി കുരുവിള പറയുന്നു. നീരാളി എന്ന സിനിമ താൻ  എടുക്കാനിരുന്ന സിനിമ അല്ല എന്നും ക്യാമറാമാന്‍ കുമാര്‍ എടുക്കാന്‍ വേണ്ടി പോയ സിനിമയാണ് എന്നും സന്തോഷ് പറയുന്നു. അദ്ദേഹത്തിന് സാമ്പത്തികം സെറ്റ്  ആകാതിരുന്നത് കൊണ്ട് അവസാനം താൻ  ആ സിനിമയെടുക്കുകയാണ് ചെയ്തത് . പക്ഷെ ആ സിനിമയില്‍  പ്രതീക്ഷകളുണ്ടായിരുന്നുഎന്നും  പക്ഷെ പുതിയ ഡയറക്ടറായിരുന്നു എന്നും  നിർമാതാവ് പറയുന്നു.

. സിനിമയുടെ പ്രിവ്യൂ കണ്ടപ്പോള്‍ തന്നെ മോഹൻലാലിന്റെ ഭാര്യ സുചിത്ര  പ ഈ സിനിമ പോര, മോശമാകും എന്ന് തന്നോട് പറഞ്ഞതായും സന്തോഷ് ടി കുരുവിള വെളിപ്പെടുത്തി.കാരണം സെക്കന്റ് ഹാഫ് ഒട്ടും അങ്ങോട്ട് ഡൈജസ്റ്റ് ആകുന്നില്ല എന്നാണ് സുചിത്ര പറഞ്ഞത് എന്നും സന്തോഷ് പറയുന്നുണ്ട്. മരക്കാര്‍-അറബിക്കടലിന്റെ സിംഹം  പരാജയത്തെക്കുറിച്ചും നിർമാതാവ് പറയുന്നുണ്ട്. മലയാളത്തില്‍ ഏറെ പ്രതീക്ഷയോടെ വന്ന ചിത്രമായിരുന്നു മരക്കാര്‍-അറബിക്കടലിന്റെ സിംഹം. എന്നാല്‍ തിയേറ്ററില്‍ വേണ്ടത്ര പ്രകടനം നടത്താന്‍ ചിത്രത്തിനായിരുന്നില്ല. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായിരുന്നു ഇത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം ആന്റണി പെരുമ്പാവൂര്‍-സന്തോഷ് ടി കുരുവിള-കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. ഈ ചിത്രത്തിന് വരാന്‍ പോകുന്ന നഷ്ടം വളരെ മുന്‍പ് തന്നെ കണക്കാക്കിയിരുന്നു എന്നന്വ  സന്തോഷ് ടി കുരുവിള പറഞ്ഞത് .

ആന്റണി പെരുമ്പാവൂരുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇക്കാര്യം സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ തൂങ്ങി കിടന്ന് അയ്യോ എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ ഫാന്‍സിന് ഒട്ടും സഹിച്ചിട്ടില്ല എന്നും  അത്  നേരത്തെ അറിയാമായിരുന്നെങ്കില്‍ അതൊഴിവാക്കിയേനെ എന്നും നിർമാതാവ് പറഞ്ഞു.  കൈപിടിച്ച് മറ്റേ ആള്‍ കയറ്റിയത് ഫാന്‍സിന് ഇഷ്ടപ്പെട്ടില്ല. ഇതൊന്നും  മുന്‍കൂട്ടി കാണാനാകില്ല എന്നാണ് സന്തോഷ് ടി കുരുവിളയുടെ വാക്കുകൾ . അതോടൊപ്പം ആഷിഖ് അബുവുമായുള്ള ബന്ധത്തെ പറ്റിയും സതോഷ് പറയുന്നുണ്ട്. നീലവെളിച്ചം എന്ന സിനിമ താനും  ആഷിഖും ഒരുമിച്ച് ചെയ്യാനിരുന്നതാണ് എന്നും  ആദ്യം അതിന്റെ പൈസയൊക്കെ മുടക്കിയത് താനാണ് എന്നും പിന്നീട് . ആ സിനിമ തുടങ്ങുന്ന സമയത്ത്  അതില്‍ നിന്ന് പിന്മാറി എന്നുമാണ് സന്തോഷ് ടി കുരുവിള പറയുന്നത്. .  ആഷിഖു അബുവുമായി  തമ്മില്‍ ഇപ്പോഴും വളരെ നല്ല ബന്ധമാണ് എന്നും  ഇടക്ക് മെസേജുകള്‍ അയയ്ക്കാറുണ്ട്, എന്നും  ഒരു പിണക്കവുമില്ല എന്നും സന്തോഷ്വ്യ ടി കുരുവിള വ്യക്തമാക്കി .
2012 ല്‍ പുറത്തിറങ്ങിട ടാ തടിയാ തൊട്ട് 2022 ല്‍ പുറത്തിറങ്ങിയ ന്നാ താന്‍ കേസ് കൊട് വരെ എത്തി നില്‍ക്കുന്ന പ്രൊഡക്ഷൻ കരിയറാണ് സന്തോഷ് ടി കുരുവിളയുടേത്. മമ്മൂട്ടി, മോഹന്‍ലാല്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് തുടങ്ങിയവരുമായെല്ലാം സഹകരിച്ചു.മഹേഷിന്റെ പ്രതികാരം, മായാനദി പോലുള്ള സിനിമകള്‍ ഒരേ സമയം വാണിജ്യവിജയവും കലാമൂല്യവും കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.