‘നിത്യ മേനോനെ കല്യാണം കഴിക്കണം, നടിയുടെ മാതാപിതാക്കളുമായി സംസാരിച്ചു’ വൈറലായ മോഹന്‍ലാല്‍ ഫാന്‍

മോഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ട്’ എന്ന സിനിമ ഇറങ്ങിയതിന് ശേഷം വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. സിനിമയെ കുറിച്ച് ഓടി നടന്ന് റിവ്യൂ പറഞ്ഞ ചെറുപ്പക്കാരനെ സോഷ്യല്‍ മീഡിയ വൈറലാക്കിയിരുന്നു. ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റ…

മോഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ട്’ എന്ന സിനിമ ഇറങ്ങിയതിന് ശേഷം വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. സിനിമയെ കുറിച്ച് ഓടി നടന്ന് റിവ്യൂ പറഞ്ഞ ചെറുപ്പക്കാരനെ സോഷ്യല്‍ മീഡിയ വൈറലാക്കിയിരുന്നു. ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗിലൂടെയാണ് സന്തോഷ് വൈറലായത്.

എറണാകുളം സ്വദേശിയായ സന്തോഷ് വര്‍ക്കി ഫിലോസഫിയില്‍ പി.എച്ച്.ഡി ചെയ്യുകയാണ്. ഇപ്പോഴിതാ ഒരു എഫ്.എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തെന്നിന്ത്യന്‍ നടി നിത്യ മേനോനെ വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നും നിത്യയോടും മാതാപിതാക്കളോടും ഈ കാര്യം സംസാരിച്ചെന്നും സന്തോഷ് അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് നിത്യ മേനോനെ കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. ഒരു കാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത് നിത്യ മേനോനെയായിരുന്നു.. മോഹന്‍ലാലിനേക്കാളും ഇഷ്ടമായിരുന്നു. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും ഞാന്‍ നേരിട്ട് പറഞ്ഞു. നടിയുടെ മാതാപിതാക്കളോടും സംസാരിച്ചിട്ടുണ്ടെന്ന് സന്തോഷ് പറഞ്ഞു. അതൊന്നും പറ്റില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി.

നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞതാണെന്നും സന്തോഷ് വെളിപ്പെടുത്തി. പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു. നിങ്ങള്‍ വെറുതെ സമയം കളയണ്ടാ എന്നാണ് നിത്യ നല്‍കിയ മറുപടിയെന്നും സന്തോഷ് അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം സന്തോഷിന്റെ വാക്കുകള്‍ വലിയ ട്രോളുകള്‍ക്കിടയാക്കിയിരിക്കുകയാണ്.