15 മണിക്കൂറിനുള്ളില്‍ 15 സര്‍പ്രൈസുകള്‍- കുക്കുവിനെ ഞെട്ടിച്ച് ഭാര്യ ദീപ, വിവാഹ വാര്‍ഷികം ആഘോഷമാക്കി ദമ്പതികള്‍

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് കുക്കു അഥവാ സുഹൈദ് കുക്കു. ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഇരുവരുടേയും വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.…

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് കുക്കു അഥവാ സുഹൈദ് കുക്കു. ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഇരുവരുടേയും വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ദീപ പോളിന്റെയും സുഹൈദ് കുക്കുവിന്റെയും രണ്ടാം വിവാഹ വാര്‍ഷിക ആഘോഷ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പതിനഞ്ചു മണിക്കൂറിനുള്ളില്‍ പതിനഞ്ചു സര്‍പ്രൈസുകളാണ് ദീപ കുക്കുവിനായി ഒരുക്കിയത്.

ഒന്നാം വിവാഹ വാര്‍ഷികത്തിന് ദീപയെ ഞെട്ടിയ്ക്കുന്ന സര്‍പ്രൈസുകള്‍ നല്‍കിയത് കുക്കുവാണ്. അതേസമയം ഇത്തവണത്തെ വാര്‍ഷികത്തിന് കുക്കുവിന് ഡാന്‍സ് ക്ലാസുകളും ഷോകളും ഒക്കെയായി തിരക്കുകള്‍ ഉള്ളത് കാരണം ദീപ തന്നെയാണ് എല്ലാം പ്ലാന്‍ ചെയ്തതും നടത്തിയതും.

പെഡിക്യുയറും കുക്കുവിന് ചെയ്യിപ്പിച്ചു ദീപ. പെഡിക്യുയര്‍ ചെയ്യാനായി കൊണ്ടു പോകുമ്പോള്‍ ആദ്യം കുക്കു സമ്മതിച്ചില്ല. ഞാന്‍ എന്നും കുളിക്കുമ്പോള്‍ കാല് തേച്ച് തേച്ച് കഴുകാറുണ്ട് എന്ന് പറഞ്ഞെങ്കിലും ദീപ വിട്ടില്ല. കൊച്ചിയിലെ ഏറ്റവും വിലയേറിയ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ഹയാത്തിലെ ഒരു ദിവസവും 15 സര്‍പ്രൈസുകളില്‍ ഒന്നായിരുന്നു. ദീപയുടെ വീഡിയോ എന്തായാലും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.