തനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത സഹായിയെ വെള്ളത്തിലേക്ക് തള്ളിയിട്ട് സാറാ അലിഖാന്‍- വീഡിയോ

സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാന്‍ സഹായിയെ സ്വിമ്മിങ് പൂളിലേക്ക് തള്ളിയിട്ടു. സാറയുടെ പ്രാങ്ക് വീഡിയോയിരുന്നു സഹായിയാ ജാരുവിനെ വെള്ളത്തിലേക്ക് പിടിച്ചു തള്ളുന്നത്. എന്നാല്‍ താരത്തിന്റെ വീഡിയോയ്‌ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തി. സ്വിമ്മിങ് പൂളിനരികില്‍…

സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാന്‍ സഹായിയെ സ്വിമ്മിങ് പൂളിലേക്ക് തള്ളിയിട്ടു. സാറയുടെ പ്രാങ്ക് വീഡിയോയിരുന്നു സഹായിയാ ജാരുവിനെ വെള്ളത്തിലേക്ക് പിടിച്ചു തള്ളുന്നത്. എന്നാല്‍ താരത്തിന്റെ വീഡിയോയ്‌ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തി. സ്വിമ്മിങ് പൂളിനരികില്‍ നിന്ന് തനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത സഹായിയെ നടി വെള്ളത്തിലേയ്ക്ക് തള്ളിയിടുന്നതാണ് വീഡിയോയില്‍.

https://www.instagram.com/p/CZhM4b0ImGL/?utm_source=ig_embed&utm_campaign=embed_video_watch_again

സ്വിമ്മിങ്ങ് പൂളിനരികെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനെന്ന വ്യാജേന സഹായിയായ ജാരുവിനെ ചേര്‍ത്ത് പിടിച്ച താരം പെട്ടെന്ന് അവരെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു. ഇവര്‍ ഒന്ന് ഭയക്കുന്നതും സാറ കൂടെ ചാടി അവരെ ചേര്‍ത്ത് പിടിച്ച് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. പറ്റിക്കാനായാണ് ചെയ്തതെങ്കിലും നടിക്കു നേരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനെ തമാശയായി കാണാനാകില്ലെന്നും അവര്‍ക്കെന്തെങ്കിലും സംഭവിച്ചെങ്കില്‍ നടി സമാധാനം പറയുമോ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ധനുഷും അക്ഷയ്കുമാറും ഒന്നിച്ച ആത്രംഗി രേ ആണ് സാറയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.