ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറാണ് വിവാഹിതരാകുന്നു. ഫെബ്രുവരി 21നാണ് വിവാഹമെന്ന് ഫര്‍ഹാന്റെ പിതാവ് ജാവേദ് അക്തര്‍ അറിയിച്ചു. ഫര്‍ഹാനും ഷിബാനിയും വിവാഹിതരാകുന്നു. വെഡിംഗ് പ്ലാനിങ് കമ്പനിയാണ് വിവാഹചുമതല…

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറാണ് വിവാഹിതരാകുന്നു. ഫെബ്രുവരി 21നാണ് വിവാഹമെന്ന് ഫര്‍ഹാന്റെ പിതാവ് ജാവേദ് അക്തര്‍ അറിയിച്ചു. ഫര്‍ഹാനും ഷിബാനിയും വിവാഹിതരാകുന്നു. വെഡിംഗ് പ്ലാനിങ് കമ്പനിയാണ് വിവാഹചുമതല ഏറ്റെടുത്തിരിക്കുന്നത്. അതിഥികളെ ക്ഷണിച്ചു തുടങ്ങിയിട്ടില്ല. കോവിഡ് കാലമായതിനാല്‍ വളരെ ലളിതമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവര്‍ക്കും ഷിബാനിയെ ഇഷ്ടമാണ്. ഷിബാനി കുടുംബത്തിന്റെ ഭാഗമാവുന്നതില്‍ സന്തോഷമെന്നും ജാവേദ് അക്തര്‍ പറഞ്ഞു.

ഏകദേശം നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫര്‍ഹാന്‍ അക്തര്‍. അധുന അമ്പാനി അക്തറുമായി 17 വര്‍ഷത്തെ വിവാഹ ജീവിതമായിരുന്നു. 2017 ലാണ് ഫര്‍ഹാന്‍ വിവാഹ മോചിതനാകുന്നത്.