അവയൊന്നും ഞങ്ങൾ അനുഭവിക്കേണ്ടതല്ലായിരുന്നു ; വിവാഹവാർഷികത്തിൽ ശരണ്യ പറഞ്ഞത് കേട്ടോ ?

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടിമ്പവിളക്ക് എന്ന പരമ്പരയിലൂടെ ആരാധകമാനസിൽ ഇടം നേടിയ താരമാണ് ശരണ്യ ആനന്ദ്. വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ശരണ്യ പരമ്പരയിൽ അവതരിപ്പിക്കുന്നതെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് ശരണ്യയ്ക്ക് ലഭിച്ചിരിക്കുന്നത്.…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടിമ്പവിളക്ക് എന്ന പരമ്പരയിലൂടെ ആരാധകമാനസിൽ ഇടം നേടിയ താരമാണ് ശരണ്യ ആനന്ദ്. വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ശരണ്യ പരമ്പരയിൽ അവതരിപ്പിക്കുന്നതെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് ശരണ്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ബിഗ് സ്‌ക്രീനിൽ നിന്നും മിനിസ്ക്രീനിലേക്ക് എത്തിയ താരത്തിന് ഇപ്പോൾ നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞ വര്ഷം നവംബറിലായിരുന്നു ശരണ്യയുടെ വിവാഹം. ഇന്നിപ്പോൾ ഒന്നാം വിവാഹവാർഷികം ആഘോഷമാക്കുകയാണ് താരം. വിവാഹവാര്ഷികത്തോട് അനുബന്ധിച്ച് താരം പങ്കുവെച്ചിരിക്കുന്ന കുറിപ്പാണു ഇപ്പോൾ വൈറലായിരിക്കുന്നത്. ‘ഇത് ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികമാണ്… നിരവധി എയർപോർട്ട് സന്ദർശനങ്ങൾ, മൊബൈൽ നമ്പർ ഡയലുകൾ, വീട് നവീകരണം,നിരവധി റൈഡുകൾ, പാർട്ടികൾ, ജോലി പ്രതിബദ്ധതകൾ, പഠനങ്ങൾ, ബന്ധങ്ങൾ, യാത്രകൾ, കുടുംബ പ്രതിബദ്ധതകൾ, പങ്കിടലും സ്നേഹവും എല്ലാ ഈ ഒരു വർഷത്തിനിടയിൽ ഉണ്ടായി. അവയിൽ ചിലത് ഞങ്ങൾ അനുഭവിക്കേണ്ടതല്ലായിരുന്നുവെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ചിലത് ഞങ്ങൾ ചെയ്തതിൽ എനിക്ക് സന്തോഷം തോന്നി’ എന്നായിരുന്നു വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സരണിയ കുറിച്ചത്.