അവൾ സ്വയം ജീവിക്കാൻ മറന്നു പോയ കുഞ്ഞായിരുന്നു

മലയാളികളെ ഏറെ വേദനിപ്പിച്ച മ,രണം ആയിരുന്നു ശരണ്യയുടെത്, ക്യാൻസറിനെ പൊരുതി തോൽപിച്ച ശരണ്യ ഒടുവിൽ മരണത്തിന് കീഴടങ്ങുക ആയിരുന്നു, 2012ൽ, മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ…

മലയാളികളെ ഏറെ വേദനിപ്പിച്ച മ,രണം ആയിരുന്നു ശരണ്യയുടെത്, ക്യാൻസറിനെ പൊരുതി തോൽപിച്ച ശരണ്യ ഒടുവിൽ മരണത്തിന് കീഴടങ്ങുക ആയിരുന്നു, 2012ൽ, മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ട്യൂമർ എത്തുന്നത്. തെലുങ്കില്‍ സ്വാതി എന്ന സീരിയലിൽ അഭിനയിക്കുമ്പാഴാണ് കടുത്ത തലവേദന വരുന്നതും ഡോക്ടറെ കാണിച്ചതും. മൈഗ്രേയ്‌ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. 2012ൽ ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയുടെ നാളുകൾ ആയിരുന്നു.

തുടർച്ചയായ ഓപ്പറേഷനുകളും റേഡിയേഷൻ പ്രക്രിയകളും ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചു. രോഗത്തിൽ നിന്നും പതിയെ മോചിതയായി വരിക ആയിരുന്നു ശരണ്യ. അതിനിടയിൽ ആണ് ശരണ്യയ്ക്ക് അപ്രതീക്ഷിതമായി അസുഖം കൂടുന്നതും താരം ഈ ലോകത്തിൽ നിന്ന് വിട്ട് പോയതും. ഇപ്പോഴിതാ ശരണ്യ ഈ ലോകത്ത് നിന്ന് യാത്രയായി രണ്ടു വർഷങ്ങൾ തികഞ്ഞ ദിവസം ശരണ്യയുടെ യൂട്യൂബ് ചാനലിൽ കൂടി ശരണ്യയുടെ ‘അമ്മ തന്റെ മകളെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ രണ്ടു അറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീവിക്കാൻ മറന്നു പോയവളാണ് എന്റെ മോൾ അന്നും ആ തത്രപ്പാടിൽ അവൾക്ക് നഷ്ടപെട്ടത് അവളുടെ ജീവിതം തന്നെയാണ് എന്നുമാണ് ശരണ്യയുടെ ‘അമ്മ പറയുന്നത്.

എന്റെ മോളുടെ അസുഖത്തിന് ഒരു പരിധി വരെ കാരണം അവൾ അനുഭവിച്ച സ്ട്രെസ് ആയിരുന്നു എന്നും കാലം മായ്ക്കാത്ത വേദനകൾ ഉണ്ടെന്നു എനിക്ക് മനസ്സിലായത് അവൾ പോയതോടെ ആണ്. അവളുടെ ഓർമ്മകളിൽ നീറി ജീവിക്കാനാണ് ഇനിയുള്ള എന്റെ ജീവിതം. അത് മാറണമെങ്കിൽ ഞാൻ ഈ ലോകത്ത് നിന്ന് പോകണം എന്നും അത് വരെ അവളെ കുറിച്ചുള്ള ദുഃഖം എന്നെ അലട്ടിക്കൊണ്ടിരിക്കും എന്നും അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അവളുടെ അനുജത്തിക്ക് ജോലി വേണം എന്നുള്ളത്. അവൾക്ക് ഇന്ന് റയിൽവേയിൽ ജോലി ആയി. എന്റെ മോളുടെ അനുഗ്രഹം ആയാണ് അത് ഞാൻ കാണുന്നത് എന്നും കഴിഞ്ഞ കാലങ്ങൾ ഒന്ന് കൂടി തിരികെ വന്നിരുന്നെങ്കിൽ എനിക്ക് അവളെ ഒന്നുകൂടി സ്നേഹിക്കാമായിരുന്നു എന്നും ശരണ്യയുടെ ‘അമ്മ  പറയുന്നു.