‘ഞാന്‍ എന്റെ സര്‍വ്വവും നല്‍കിയ പ്രകടനങ്ങളിലൊന്നാകും ഈ ചിത്രം’- ‘ബെര്‍നാ്ഡ്’നെ കുറിച്ച് ശരത് അപ്പാനി

ശരത് അപ്പാനിയും അഞ്ജലി അമീറും പ്രധാന വേഷത്തിലെത്തുന്ന ‘ബെര്‍നാഡ്’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബെര്‍നാഡ്’ എന്ന് പോസ്റ്റര്‍ പങ്കുവെച്ച് ശരത് കുറിച്ചു. ”ഞാന്‍ എന്റെ സര്‍വ്വവും നല്‍കിയ…

ശരത് അപ്പാനിയും അഞ്ജലി അമീറും പ്രധാന വേഷത്തിലെത്തുന്ന ‘ബെര്‍നാഡ്’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബെര്‍നാഡ്’ എന്ന് പോസ്റ്റര്‍ പങ്കുവെച്ച് ശരത് കുറിച്ചു. ”ഞാന്‍ എന്റെ സര്‍വ്വവും നല്‍കിയ പ്രകടനങ്ങളിലൊന്നാകും ഈ ചിത്രം. ബെര്‍നാഡ് എന്ന വൈദഗ്ദ്ധ്യം നിറഞ്ഞ ഒരു കഥാപാത്രത്തെ ഈ സിനിയമയില്‍ കാണാന്‍ സാധിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നതില്‍ വളരെ സന്തോഷം. പ്രോജക്റ്റിനെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണച്ച എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.’ എന്നാണ് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

https://www.facebook.com/SarathAppaniOfficial/posts/491357372347679

ദേവപ്രസാദ് നാരായണന്റേതാണ് കഥയും തിരക്കഥയും സംവിധാനവും സംഗീതവും. ബുദ്ധദേവ് സിനിമ പാര്‍ക്കിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം ലിജു മാത്യു, എഡിറ്റിങ് ജെറിന്‍ രാജു, ആര്‍ട്ട് വിപിന്‍ റാം, പ്രൊഡക്ഷന്‍ സിസൈനര്‍ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുന്‍, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്‌നി ദേവപ്രസാദ്, ഡിസൈന്‍ പ്രേംജിത്ത് നടേശന്‍.