‘എന്തു കൊണ്ടാണ് സൂപ്പര്‍സ്റ്റാറുകള്‍ അവരുടെ കഷണ്ടി പുറത്തുകാണിക്കാത്തത്’ കമന്റിന് മറുപടിയുമായി മുരളി ഗോപി

നിലപാടുകള്‍ തുറന്നടിച്ചു പറയുന്നയാളാണ് നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപി. ഇപ്പോഴിതാ തന്റെ ചിത്രത്തിന് താഴെ കമന്റിട്ടയാള്‍ക്ക് മറുപടി കൊടുത്ത് വൈറലായിരിക്കുകയാണ് മുരളി. ‘എന്ത് കൊണ്ടാണ് സൂപ്പര്‍സ്റ്റാറുകള്‍ അവരുടെ കഷണ്ടി പുറത്തുകാണിക്കാത്തത്. എന്നാലും നിങ്ങളെ പോലുള്ള…

നിലപാടുകള്‍ തുറന്നടിച്ചു പറയുന്നയാളാണ് നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപി. ഇപ്പോഴിതാ തന്റെ ചിത്രത്തിന് താഴെ കമന്റിട്ടയാള്‍ക്ക് മറുപടി കൊടുത്ത് വൈറലായിരിക്കുകയാണ് മുരളി. ‘എന്ത് കൊണ്ടാണ് സൂപ്പര്‍സ്റ്റാറുകള്‍ അവരുടെ കഷണ്ടി പുറത്തുകാണിക്കാത്തത്. എന്നാലും നിങ്ങളെ പോലുള്ള ചില താരങ്ങള്‍ ഇടയ്ക്ക് കഷണ്ടിത്തല പുറത്തുകാണിക്കുകയും ചില നേരങ്ങളില്‍ െതാപ്പി കൊണ്ട് മറയ്ക്കുകയും ചെയ്യുന്നു.അതെന്തായിരിക്കും?’ ഇതായിരുന്നു ഒരാളുടെ സംശയം.

‘അത് പൗരന്‍ എന്ന നിലയിലുള്ള മൗലിക അവകാശങ്ങള്‍ കൊണ്ടാകാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കിട്ടത്. മൊട്ടയടിച്ച രൂപത്തിലാണ് മുരളീ ഈ ചിത്രത്തില്‍. ഇതിന് താഴെയായിരുന്നു ഒരാളുടെ സംശയം. എന്തായാലും മുരളീ ഗോപിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

https://www.facebook.com/murali.gopy/posts/620216132794089?__cft__[0]=AZUz6HRHELY5D927qLlK6vm6V0YTlcVrCBecdXkaPaNe_mdJ8WC_KWWTGeH9NiAF3NdWfM4iU0bCTRFmtM3YhtScJUd3mq9StgNm0Fc4niksooYp5FvK8Wj_pRkpRfCHREUjkkVTGLHkbb8K1YZ8GNy_&__tn__=%2CO%2CP-R