സർദാറിൽ കാർത്തി എത്തുന്നത് ഒന്നും രണ്ടുമല്ല 15 ലുക്കുകളിൽ!!!

കാർത്തിയുടെ അടുത്ത ചിത്രമായ ‘സർദാർ’ ഒക്ടോബർ 21 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സർദാറിനായി കാത്തിരിക്കുന്നത്. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് സർദാർ.സർദാറിൽ 15 വ്യത്യസ്ത ലുക്കിലാണ് കാർത്തിയെത്തുന്നത്.…

കാർത്തിയുടെ അടുത്ത ചിത്രമായ ‘സർദാർ’ ഒക്ടോബർ 21 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സർദാറിനായി കാത്തിരിക്കുന്നത്. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് സർദാർ.സർദാറിൽ 15 വ്യത്യസ്ത ലുക്കിലാണ് കാർത്തിയെത്തുന്നത്. ഒരു സ്‌പൈ ത്രില്ലർ ആയിരിക്കും സർദാർ. സിനിമ തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്.

രജിഷ വിജയനും റാഷി ഖന്നയും നായികമാരായി എത്തുമ്പോൾ തമിഴ് സിനിമയിലെ ഹിറ്റ് നായിക ആയിരുന്ന ലൈല വീണ്ടും തിരിച്ചെത്തുന്നുണ്ട്. കാർത്തി ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സംവിധായകൻ പി എസ് മിത്രൻ തന്നെയാണ്. പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമിക്കുന്നത്.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ദിനേശ് പ്രഭാകർ, യൂകി സേതു, മുനിഷ് കാന്ത്,യോഗ് ജേപ്പീ,അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, മുരളി ശർമ്മ, മാസ്റ്റർ ഋത്വിക് ,സഹനാ വാസുദേവൻ, ഇളവരശ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള ചിത്രമാണ് സർദാർ. മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലാണ് കാർത്തി ഓടുവിൽ അഭിനയിച്ചത്.