ചില നടന്മാർക്ക് പോലും സരിതയെ പേടിയായിരുന്നു എന്നതാണ് സത്യം

ഒരു കാലത്ത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് സിനിമയിൽ തിളങ്ങി നിന്ന താരമാണ് സരിത. നാല് ഭാഷകളിൽ ആയി അഞ്ഞൂറിൽ അധികം സിനിമകളിൽ ആണ് താരംഅഭിനയിച്ചത്. അഭിനയത്തിന് പുറമെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്…

ഒരു കാലത്ത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് സിനിമയിൽ തിളങ്ങി നിന്ന താരമാണ് സരിത. നാല് ഭാഷകളിൽ ആയി അഞ്ഞൂറിൽ അധികം സിനിമകളിൽ ആണ് താരംഅഭിനയിച്ചത്. അഭിനയത്തിന് പുറമെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം എന്ന് സരിത പലപ്പോഴും തെളിയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ങ്, കന്നഡ ഭാഷ സിനിമകളിൽ ആണ് താരം തിളങ്ങി നിന്നിരുന്നത്. ആദ്യ വിവാഹം പരാചയമായിരുന്നു സരിതയുടേത്. അത് കൊണ്ട് തന്നെ അധികം വൈകാതെ തന്നെ വെങ്കട്ട് രാമനിൽ നിന്നും സരിത വിവാഹ മോചനം നേടുകയായിരുന്നു. അതിനു ശേഷമാണ് സരിത മലയാള സിനിമയിലേക്ക് വരുന്നത്. ശേഷമാണ് താരം മുകേഷിനെ പരിചയപ്പെടുന്നത്.

മുകേഷിനെ വിവാഹം ചെയ്ത താരം കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ട് നിന്നുവെങ്കിലും ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ സരിതയെ കുറിച്ച് ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സംവിധായകൻ ബാലചന്ദർ ആണ് സരിതയെ സിനിമയിലേക്ക് കൊണ്ടുവന്നത്. സിനിമയിൽ സരിത ഉയരാൻ കാരണവും ബാലചന്ദർ ആയിരുന്നു. മികച്ച പ്രതിഭ തന്നെയാണ് സരിത. ഒന്നുരണ്ടു ചിത്രങ്ങൾ ചെയ്തു കഴിഞ്ഞു സരിത സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകുമെന്നാണ് പലരും കരുതിയത്. എന്നാൽ സരിതയ്ക് ഒന്നിന് പിറകെ ഒന്നായി സിനിമകൾ കിട്ടുകയായിരുന്നു.

സരിതയുടെ വളർച്ചയിൽ പല നടിമാർക്കും അസൂയ ആയിരുന്നു. പലരും സരിതയ്ക്ക് ഒപ്പം അഭിനയിക്കാൻമടിച്ചു . സരിത അഭിനയിക്കുന്ന ചിത്രത്തിൽ നിന്നും ആ സമയത്ത് സജീവമായി നിന്ന പല നടികളും അഭിനയിക്കാൻ ബുദ്ധിമുട്ട് കാണിക്കുകയും ചിത്രത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. നടന്മാർക്ക് പോലും സരിതയെ ഭയമായിരുന്നു എന്നതാണ് സത്യം. ഒരിക്കൽ ഒരു ചിത്രത്തിലെ സരിതയുടെ കഥാപാത്രവും താരത്തിന്റെ പ്രകടനവും കണ്ടു അതിൽ നിന്നും സരിതയുടെ പ്രകടനം കണ്ടു തന്റെ അഭിനയത്തിന്റെ പ്രാധാന്യം കുറയുമെന്ന് മനസ്സിലായ നടൻ സരിതയുടെ ചില രംഗങ്ങൾ കട്ട് ചെയ്യണമെന്ന് സംവിധായകനോട് പറഞ്ഞു. എന്നാൽ നിങ്ങളെ മാറ്റിയാലും സരിതയുടെ സീനുകൾ കട്ട് ചെയ്യില്ല എന്ന് സംവിധായകൻ തീർത്ത് പറഞ്ഞു.