സരിതയ്ക്കും മേതിൽ ദേവികയ്ക്കും പറയാനുള്ളത് വ്യത്യസ്ത കാരണങ്ങൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

സരിതയ്ക്കും മേതിൽ ദേവികയ്ക്കും പറയാനുള്ളത് വ്യത്യസ്ത കാരണങ്ങൾ!

saritha and devika reaction

എട്ട് വർഷക്കാലത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. കുറച്ച് കാലങ്ങളായി ഇരുവരും തമ്മിൽ അകന്നാണ് ജീവിച്ചിരുന്നത് എന്നും ഇപ്പോൾ മേതിൽ ദേവികയാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത് എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുകേഷ് ഒരു നല്ല ഭർത്താവ് അല്ലെന്നും ഭർത്താവ് എന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്നും മദ്യപാനവും തെറിവിളിയും പരസ്ത്രീ ബന്ധവും ഉണ്ടെന്നും അതിനാലാണ് ദേവിക ഇപ്പോൾ വിവാഹമോചനത്തിന് ഒരുങ്ങുന്നത് എന്നുമാണ് ആദ്യം പുറത്ത് വന്ന വാർത്തകൾ. വിവാഹ മോചനത്തിന് വേണ്ടി ദേവിക നൽകിയ വക്കീൽ നോട്ടീസിൽ മുകേഷിനെതിരെ ഈ ആരോപണങ്ങൾ ഒക്കെ ഉന്നയിച്ചിട്ടുണ്ടെന്നും ആണ് റിപ്പോർട്ടുകൾ പറഞ്ഞത്.

Reason behind Methil Devika and Mukesh Marriage

Reason behind Methil Devika and Mukesh Marriage

എന്നാൽ വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച മേതിൽ ദേവിക പറഞ്ഞത് പ്രചരിക്കുന്ന വാർത്തകൾ എല്ലാം കെട്ടിച്ചമച്ചത് ആണെന്നും ഞങ്ങൾ തമ്മിലുള്ള വിവാഹമോചനത്തിന്റെ കാരണം ഇതൊന്നും അല്ല എന്നുമാണ്. മുകേഷ് ഇപ്പോഴും തന്റെ ഭർത്താവ് ആണെന്നും വിവാഹമോചനത്തിന് വേണ്ടി വക്കീലിന്റെ സമീപിച്ചിട്ട് മാത്രമേ ഉള്ളു എന്നുമാണ്. മുകേഷ് വളരെ നല്ല ഒരു മനുഷ്യൻ ആണെന്നും ഒരു നല്ല രാഷ്ട്രീയ പ്രവർത്തകൻ ആണെന്നുമാണ് മേതിൽ ദേവിക പറഞ്ഞത്. എന്നാൽ മാനസികമായി പല പൊരുത്തക്കേടുകളും ഞങ്ങൾക്കിടയിൽ ഉണ്ടായതോടെയാണ് പിരിയാൻ തീരുമാനിച്ചത് എന്നും അല്ലാതെ ഗാർഹികപീഡനം ഒന്നും അതിൽ ഉൾപ്പെടില്ല എന്നും ആണ് മേതിൽ ദേവിക പ്രതികരിച്ചത്. വിവാഹമോചനം എന്നത് തീർത്തും രണ്ടു വ്യക്തികൾ തമ്മിലുള്ള വ്യക്തിപരമായ കാര്യം ആണെന്നും അതിൽ മറ്റൊരാൾ കയറി കാരണം അന്വേഷിക്കുന്നത് നല്ലതല്ല എന്നുമാണ് ദേവിക പ്രതികരിച്ചത്. മുകേഷിന് യാതൊരു തരത്തിൽ ഉള്ള പ്രേശ്നങ്ങളും ഉണ്ടാകാത്ത തരത്തിൽ ഉള്ള പ്രതികരണം ആയിരുന്നു ദേവികയുടേത്.

Saritha about Mukesh

Saritha about Mukesh

 

എന്നാൽ വർഷങ്ങൾക്ക് മുൻപ് മുകേഷുമായുള്ള വിവാഹമോചനത്തിന്റെ കാരണങ്ങൾ പറഞ്ഞു സരിത മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിത്തെറിക്കുകയായിരുന്നു. മുകേഷ് മദ്യത്തിന് അടിമയാണെന്നും പലപ്പോഴും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നതായും സരിത പറഞ്ഞിരുന്നു. എന്നാല്‍ അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാല്‍ തന്നെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സരിത പറഞ്ഞിരുന്നു. താനുമായുള്ള വിവാഹബന്ധം വേർപ്പെടുത്താതെയാണ് മുകേഷ് രണ്ടാമത് വിവാഹം കഴിച്ചതെന്നുമാണ് സരിത മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞത്. മുകേഷിനെ വ്യക്തിപരമായി അപമാനിച്ചുകൊണ്ടായിരുന്നു അന്നത്തെ സരിതയുടെ പ്രതികരണം..

Trending

To Top