റിട്ടയർഡ് ടീച്ചർ എൺപതാം വയസ്സിൽ നായിക…!!

ഒരു റിട്ടയർഡ് ടീച്ചർ തൻ്റെ വാർദ്ധക്യത്തിൽ ഒരു സിനിമയിലെ നായിക തുല്യ കഥാപാത്രം ചെയ്യുന്നു. നായക കഥാപാത്രം ആവുന്നത് ചാരുഹാസനും. വർഷങ്ങളോളം സിനിമാ സെറ്റുകളിൽ ചിലവഴിച്ച ഒരു വ്യക്തിയായിരുന്നു ഇവർ എന്നത് കൗതുകകരം. അവർ സെറ്റിൽ എങ്ങിനെയെത്തി എന്നത് പിന്നീട് പറയാം…! ഈ ചിത്രത്തിനും 3 വർഷങ്ങൾക്കു മുമ്പേ നമ്മൾ “ഇതു നല്ലായില്ലെ….!” എന്ന കിടിലൻ ഡയലോഗുമായി ഒരു പാട്ടി നമ്മുടെയെല്ലാം ശ്രദ്ധ ആകർശിച്ചിരുന്നു… 2016ൽ … ഓർക്കുന്നുണ്ടോ? പിന്നീട് നമ്മൾ കണ്ടത് 2018 ൽ കാർത്തി നായകനായ സിനിമയിൽ ഭാനുപ്രീയയുടെ അമ്മ കഥാപാത്രമായാണ്. 1981ൽ ഇവർ ഒരു മലയാള സിനിമയിൽ ഒരു മിന്നി മറഞ്ഞ വേഷത്തിൽ അഭിനയിച്ചിരുന്നു.

അതാവണം സരോജ എന്ന ഈ നടിയുടെ സിനിമാ അരങ്ങേറ്റം. ഇനി ഇവർ വർഷങ്ങളോളം സിനിമാ സെറ്റുകളിൽ ചിലവഴിച്ച കഥ പറയാം. 1981ൽ ഇവർ മലയാള സിനിമയിൽ ഇവർ അഭിനയിച്ച കാര്യം പറഞ്ഞുവല്ലോ, ആ ചിത്രമാണ് ഓപ്പോൾ. സരോജ അമ്മയുടെ മകൾ ആയിരുന്നു ആ ചിത്രത്തിലെ നായിക….!! പത്മാവതി എന്ന മേനക എന്ന മേനക സുരേഷ്കുമാറിൻ്റെ അമ്മ സരോജ എന്ന റിട്ടയർഡ് ഇംഗ്ലീഷ് പ്രൊഫസർ ആണ് ചാരുഹാസന്റെ നായികയായത് അതും തൻ്റെ 80-ആം വയസ്സിൽ . ചിത്രം : Dha dha 87 ( 2019) ഇതു നല്ലായില്ലെ….! എന്ന ഡയലോഗുമായി 2016 ൽ സരോജ പാട്ടി അഭിനയിച്ചത് Remo എന്ന ചിത്രത്തിൽ ആയിരുന്നു. സ്വന്തം പേരക്കുട്ടി കീർത്തി സുരേഷിൻ്റെ അമ്മൂമ്മ കഥാപാത്രമായി തന്നെ…! Kadakutty Singham (2018 ) എന്ന ചിത്രത്തിലാണ് ഭാനുപ്രീയയുടെ അമ്മ കഥാപാത്രമായത് സരോജ പാട്ടി..!