സരിത കുക്കു എന്ന നടിയെ നിങ്ങൾ കണ്ടതായി ഓർക്കുന്നുണ്ടോ ?

പാപ്പിലിയോ ബുദ്ധ” എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്ത് തുടക്കം കുറിച്ച അഭിനേത്രിയാണ് സരിത കുക്കു. ആദ്യ സിനിമയിലെ സരിതയുടെ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു. കോളേജ് കലോത്സവവേദികളിലെ നാടകങ്ങളിലൂടെയാണ് സരിത അഭിനയരംഗത്തേയ്ക്ക് വരുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി…

പാപ്പിലിയോ ബുദ്ധ” എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്ത് തുടക്കം കുറിച്ച അഭിനേത്രിയാണ് സരിത കുക്കു. ആദ്യ സിനിമയിലെ സരിതയുടെ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു. കോളേജ് കലോത്സവവേദികളിലെ നാടകങ്ങളിലൂടെയാണ് സരിത അഭിനയരംഗത്തേയ്ക്ക് വരുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ അവതരിപ്പിച്ച നാടകങ്ങളിൽ 2004, 2005 വർഷങ്ങളിൽ ഏറ്റവും നല്ല നടി ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നിരവധി അമച്വർ നാടകങ്ങളിൽ അവർ അഭിനയിച്ചു.

പാപ്പിലിയോ ബുദ്ധയ്ക്ക് ശേഷം ഇയ്യോബിന്റെ പുസ്തകം, കാറ്റ്, വെയിൽ മരങ്ങൾ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ സരിത കുക്കു അഭിനയിച്ചിട്ടുണ്ട്.