സത്യൻ അന്തിക്കാടിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ! സൂചന നൽകി മകൻ അഖിൽ സത്യൻ 

മലയാള സിനിമയിൽഏറ്റവും ഹിറ്റ് ചിത്രങ്ങൾ നൽകിയ കൂട്ടുകെട്ട് ആണ് മോഹൻലാൽ , സത്യൻ അന്തിക്കാട് ചിത്രങ്ങൾ , കുറച്ചു നാളുകളായി  ഇരുവരും  ഒന്നിച്ച  ഒരു ചിത്രം ഉണ്ടായിട്ട്, എന്നും എപ്പോഴുമാണ് ഇരുവരും ഒന്നിച്ച ചിത്രം,…

മലയാള സിനിമയിൽഏറ്റവും ഹിറ്റ് ചിത്രങ്ങൾ നൽകിയ കൂട്ടുകെട്ട് ആണ് മോഹൻലാൽ , സത്യൻ അന്തിക്കാട് ചിത്രങ്ങൾ , കുറച്ചു നാളുകളായി  ഇരുവരും  ഒന്നിച്ച  ഒരു ചിത്രം ഉണ്ടായിട്ട്, എന്നും എപ്പോഴുമാണ് ഇരുവരും ഒന്നിച്ച ചിത്രം, എന്നാൽ ഈ അടുത്തിടക്ക് സത്യൻ അന്തിക്കാട് തന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ എന്ന് പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ  ആ വാക്കുകൾ സത്യമെന്ന നിലയിലാണ് മകൻ അഖിൽ സത്യൻ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്

വനിത ഫിലിം അവാർഡിൽ മോഹൻലാലും, സത്യൻ അന്തിക്കാടും നിൽക്കുന്ന ചിത്രത്തിന് ,ഇവരുടെ അടുത്ത ചിത്രത്തിന്റെ പ്ലോട്ട് സൂപ്പർ ഇന്റർസിറ്റിങ്‌ ആണെന്ന് അഖിൽ അടിക്കുറിപ്പ് നൽകിയിരിക്കുകയാണ്. ഈ ചിത്രം  ആരാധകരടക്കം നിരവധിപേരാണ് ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ മോഹൻലാൽ ആരാധകർ പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് എം പുരാൻ . അത്പോലെ തരുൺ മൂർത്തിയുടെ മോഹൻലാൽ ചിത്രം , ബറോസ് , റമ്പാൻ എന്നിവക്കൊപ്പം സത്യൻ അന്തിക്കാടിന്റെ ഈ മോഹൻലാൽ ചിത്രവും .മോഹൻലാൽ ഒരു സാധാരണ നാട്ടിൻപുറക്കാരനായി എത്തുന്ന ചിത്രങ്ങളിൽ അധികവും സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ആണ്, സന്മനസുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ് ഇവയെല്ലാം അതിനുദാഹരണങ്ങളാണ്