Categories: Film News

ഭീമന്‍ രഘുവിന്റെ ‘ചാണ’യ്ക്ക് സത്യജിത്ത് റേ പുരസ്‌ക്കാരം!!

സത്യജിത്ത് റേ ഫിലിം പുരസ്‌കാരം നടന്‍ ഭീമന്‍ രഘുവിന്. ‘ചാണ’ എന്ന പുതിയ ചിത്രത്തിന്റെ സംവിധാന മികവിനാണ് പുരസ്‌ക്കാരം. ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ചാണ’. സംവിധാനത്തിന് മാത്രമല്ല പുരസ്‌കാരം, ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പ്രത്യേക പുരസ്‌കാരവും ലഭിച്ചു.

ചിത്രത്തിലെ മികച്ച അഭിനയത്തിന് ബാലനടിക്കുള്ള പുരസ്‌കാരം മീനാക്ഷി ചന്ദ്രനും, സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം വില്ലന്‍ കഥാപാത്രത്തിനെ അവതരിപ്പിച്ച വിഷ്ണു റാമും നേടി.

ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്ത’ചാണയ്ക്ക്’ മൂന്ന് പുരസ്‌ക്കാരങ്ങളാണ് ലഭിച്ചത്. എറണാകുളം പ്രസ്സ് ക്ലബിലാണ് പുരസ്‌കാര പ്രഖ്യാപനം.

ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ‘ചാണ’ പറയുന്നത്.

രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍ സനോജ് കണ്ണൂര്‍, വിഷ്ണു, മുരളീധരന്‍ നായര്‍ തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

കെ. സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് ഈ മാസമാണ്. സ്വീറ്റി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണവും വിതരണവും ചെയ്യുന്നു. നിര്‍മ്മാണം-കെ ശശീന്ദ്രന്‍ കണ്ണൂര്‍, കഥ, തിരക്കഥ, സംഭാഷണം-അജി അയിലറ, ഡി ഒ പി ജെറിന്‍ ജയിംസ്, എഡിറ്റര്‍ ഐജു ആന്റു, സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി, പിആര്‍ഓ പി ആര്‍ സുമേരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu B