നടൻ ഭീമൻ രഘുവിനെ സത്യജിത്‌ റേ ഗോൾഡൻ ഫിലിം പുരസ്‌കാരം 

മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ  മനസിൽ ഇടം നേടിയ നടൻ ഭീമൻ രഘുവിനെ ഇപ്പോൾ സത്യജിത് റീ ഗോൾഡൻ ഫിലിംപുരസ്കാരം ലഭിച്ചിരിക്കുകയാണ്. ‘ചാണ’ എന്ന ചിത്രത്തിനാണ് ഈ പുരസ്‌കാരം നടൻ നേടിയിരിക്കുന്നത്,…

മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ  മനസിൽ ഇടം നേടിയ നടൻ ഭീമൻ രഘുവിനെ ഇപ്പോൾ സത്യജിത് റീ ഗോൾഡൻ ഫിലിംപുരസ്കാരം ലഭിച്ചിരിക്കുകയാണ്. ‘ചാണ’ എന്ന ചിത്രത്തിനാണ് ഈ പുരസ്‌കാരം നടൻ നേടിയിരിക്കുന്നത്, ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് താരം തന്നെയാണ് അതുകൊണ്ടു നല്ല സംവിധായകനുള്ള അവാർഡ് ആണ് താരത്തിന് ലഭിച്ചത്. എന്നാൽ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും നടൻ തന്നെയാണ്.

ചിത്രത്തിലെ അഭിനയത്തിനും, സംവിധാനത്തിനുമാണ് നടനെ ഇങ്ങനൊരു അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതിലെ വില്ലൻ കഥപാത്രമായ വിഷ്ണു റാമിന് സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചു, ബാലതാരത്തിനുള്ള അവാർഡ് മീനാക്ഷി ചന്ദ്രനും ലഭിച്ചു. അങ്ങനെ മൂന്ന് പുരസ്‌കാരങ്ങൾ ആണ് ചാണ  ചിത്രത്തിന് ലഭിച്ചത്. ഉപജീവനത്തിനായി തെങ്കാശിയിൽ നിന്നും ചാണയുമായി  കേരളത്തിൽ എത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക പരീക്ഷണങ്ങൾ ആണ് ചിത്രത്തിൽ കാണിക്കുന്നത്.

ഈ അവാർഡ് പ്രഖ്യാപനം എറണാകുളം പ്രസ് മീറ്റിംഗിൽ ആണ് നടത്തിയത്, ഭീമൻ രഘുവിനോപ്പം മീനാക്ഷി ചന്ദ്രൻ ആണ് നായിക ആയി എത്തുന്നത്. സത്യ ജിത റേ യുടെ അഞ്ചാമത് ഫിലിം അവാർഡ് ആണ്  ഇപ്പോൾ പ്രഖയ്പ്പിച്ചിരിക്കുന്നത്.