ഒരു കല്ലറ തേടി

ലേഖനം വായിച്ചപ്പോൾ സ്വതവേ ചരിത്ര കുതുകിയായ ഞാൻ ബ്രണ്ണ.ൻ സായ്പിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്റമിച്ചു.തലശ്ശേരി തീരത്തെവിടെയോ 1790 കളിലുണ്ടായ ഒരു കപ്പൽഛേദത്തിൽ കടലിൽ പെട്ട ബ്രണ്ണനെ തലശ്ശേരിയിലെ മുക്കുവർ രക്ഷിക്കുകയും ശേഷിച്ച കാലം…

ലേഖനം വായിച്ചപ്പോൾ സ്വതവേ ചരിത്ര കുതുകിയായ ഞാൻ ബ്രണ്ണ.ൻ സായ്പിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്റമിച്ചു.തലശ്ശേരി തീരത്തെവിടെയോ 1790 കളിലുണ്ടായ ഒരു കപ്പൽഛേദത്തിൽ കടലിൽ പെട്ട ബ്രണ്ണനെ തലശ്ശേരിയിലെ മുക്കുവർ രക്ഷിക്കുകയും ശേഷിച്ച കാലം ബ്രണ്ണൻ സായ്പ് തലശ്ശേരിയിൽ താമസമാക്കുകയും തന്റെ സമ്പാദ്യം മുഴുവനും അവിടെ വിദ്യഭ്യാസ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുകയുമാണ് ചെയ്തതെന്ന് മനസ്സിലായി. വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവന യർപ്പിച്ച അദ്ദേഹത്തിന്റെമകൾ വിസ്മരിക്കപ്പെട്ടു പോവരുതെന്ന് തോന്നി . എന്നെങ്കിലും ഊട്ടി യിൽ പോവുകയാണെങ്കിൽ ഫ്ളോറയുടെ ശവകുടീരം സന്ദർശിക്കണമെന്നും ….
അങ്ങിനെയിരിക്കെ വിവാഹം കഴിഞ്ഞപ്പോൾ ആദ്യത്തെ ട്രിപ്പ് ഊട്ടിയിലേക്കാക്കി. സകുടുംബം നടത്തിയ ആ യാത്രയിൽ പക്ഷേ, സെന്റ് സ്റ്റീഫൻസ് ചർച്ചിൽ നടത്തിയ ആദ്യ തിരച്ചിൽ പരാജയമായിരുന്നു. നൂറ്റമ്പതും ഇരുന്നൂറും വർഷം പഴക്കമുള്ള കല്ലറകൾക്കിടയിൽ ഫ്ളോറയെ കണ്ടില്ല. എന്റെ സെമിത്തേരി തിരച്ചിൽ ഒരു വട്ടായി കുടുംബം ചിത്രീകരിച്ചേക്കാം എന്നു വന്നപ്പോൾ കൂടുതൽ അവിടെ നിന്നില്ല… കൊളോണിയൽ കാലത്തെ പള്ളിയങ്കണം വിട്ട് പുറത്തേക്കിറങ്ങി….
അസുഖ ബാധിതയായ ഫ്ളോറയെ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി ഊട്ടക്ക മണ്ഡ് (ഊട്ടി) ലേക്ക് കൊണ്ടുവരികയായിരുന്നു എന്ന് പഴയ യുറോപ്യൻ കത്തുകൾ ഉദ്ദരിച്ച് പ്രൊഫസർ പറയുന്നുണ്ട്…

Leave a Reply