ആനയുടെ അടിയില്‍ ആട്ടിന്‍ കുട്ടിയെ കെട്ടിയ അവസ്ഥ പോലെ ആയല്ലോ ബിഗ്‌ബോസെ!!

ബിഗ് ബോസ് മലയാളം സീസണ്‍ ആവേശത്തോടെ പുരോഗമിയ്ക്കുകയാണ്. ഈ ആഴ്ചയിലെ ഹോട്ടല്‍ ടാസ്‌ക് ഏറെ ശ്രദ്ധേയമാണ്. ആദ്യ സീസണ്‍ വിജയിയായ സാബുമോനാണ് അതിഥിയായി ഹൗസിലേക്ക് എത്തിയിരിക്കുന്നത്. സാബുമോന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സാബുമോന്റെ പ്രകടനവും മറ്റുള്ളവരുടെ അവസ്ഥയും ബന്ധപ്പെടുത്തി ഒരു ആരാധകന്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. സെബാന്‍ വാളൂക്കാരന്‍ പങ്കുവച്ച കുറിപ്പിങ്ങനെയാണ്,

ആനയുടെ അടിയില്‍ കൊണ്ടുപോയി ആട്ടിന്‍ കുട്ടിയെ കെട്ടിയ അവസ്ഥ പോലെ ആയല്ലോ ബിഗ്‌ബോസെ … അപ്‌സരയുടെയൊക്കെ കിളി പോയി നില്‍ക്കുന്ന നില്‍പാണ് അണ്‍ സഹിക്കബിള്‍…??

എജ്ജാതി സ്‌ക്രീന്‍ പ്രസന്‍സാണ് സാബുച്ചേട്ടന് …
കഴിഞ്ഞ തവണ റിയാസും റോബിനും DFKയും രജിത്തേട്ടനും വന്നിട്ട് പോലും വെറും സെക്യൂരിറ്റിയായി നിന്ന മാരാര്‍ സ്‌ക്രീന്‍ പ്രസന്‍സില്‍ മുന്നിട്ട് നിന്നതാണ്…
പക്ഷേ ഈ മൊതലിന്റെ കൂടെ മാരാരെ നിര്‍ത്തിയിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല …

ചുമ്മ ഒരു കസേരയില്‍ കയറി ഇരിക്കുന്നത് തന്നെ ഒന്നൊന്നര സീനാണ് ??
ആള്‍ കൂട്ടത്തില്‍ തനിയെ എന്നും ഏത് ആള്‍കൂട്ടത്തിലും ചിലര്‍ വേറിട്ട് നില്‍ക്കുമെന്നും പറയുന്നത് പോലെയാണ് സാബുമോന്റെ BB യില്‍ മാത്രം കാണുന്ന പേഴ്‌സണാലിറ്റി ..????
സീസണ്‍ 1 കണ്ടവര്‍ക്കറിയാം …
ഷിയാസ് കരീമിനെ പോലെയും ശ്രീനിഷിനെ പോലെയുമുള്ള ഹാന്‍ഡ്‌സം മെമ്പേസ് ഉണ്ടായിരുന്നിട്ട് കൂടി എന്തോ ഈ പഹയന് മുന്നില്‍ നിന്നാല്‍ അവരെ കാണാന്‍ വരെ ഇല്ലായിരുന്നു … Sabumon ???????? എന്നാണ് സെബാന്‍ കുറിച്ചത്.