‘കിംഗ് ഓഫ് കൊത്ത’ക്ക്  രണ്ടാം ഭാഗംപ്രതീഷിക്കാം! ദുൽഖർ പറയുന്നു 

ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത ഇപ്പോൾ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്, ഈ അവസരത്തിൽ ചിത്രത്തിലെ താരങ്ങൾ പങ്കെടുത്ത അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധേയം ആകുന്നത്, ഈ ചിത്രത്തിലെ തന്റെ കഥപാത്രം വെല്ലുവിളികൾ നിറഞ്ഞ ഒന്നായിരുന്നു ഷബീർ കല്ലറക്കൽ പറയുന്നു. ഈ ചിത്രം ശരിക്കും എല്ലാ കഥപാത്രങ്ങളും വളരെയേറെ ബുദ്ധിമുട്ടു അറിഞ്ഞ ഒന്നായിരുന്നു.

ചിത്രത്തിൽ താൻ ഡി ക്യു വിന്റെ സുഹൃത്താണ്, ചിത്രത്തിലെ എല്ലാവരും വില്ലനുമാണ് എന്നാൽ നായകനുമാണ്. ബഷീർ പറയുന്നു, അതുപോലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ദുൽഖർ പറയുന്നു, അതെ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രതീഷിക്കാം. ഈ ചിത്രം പ്രേക്ഷകർ വിജയിപ്പിച്ചു കഴിഞ്ഞാൽ ഉറപ്പായും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും,മുൻപും താൻ ഇത് പറഞ്ഞതാണെന്നും ദുൽഖർ പറയുന്നു.

ഓഗസ്റ്റ് 24  നെ ആയിരുന്നു കിങ് ഓഫ് കൊത്ത റിലീസ് ചെയ്യ്തത്, ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ദുൽഖറിനൊപ്പം ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി ഷബീർ കല്ലറക്കൽ, പ്രസന്ന ,ചെമ്പൻ വിനോദ്, അനിഖ സുരേന്ദ്രൻ ശാന്തികൃഷ്ണ തുടങ്ങിയ താരങ്ങൾ ആണ് അഭിനയിച്ചിരിക്കുന്നത്.