താനും ,ഷെയിനും തമ്മിൽ തല്ലാണെന്നു  വരെ പറഞ്ഞുണ്ടാക്കി, ആ പറഞ്ഞവനെ കിട്ടിയിരുന്നെങ്കിൽ ഒന്ന് ഓണത്തല്ലാമായിരുന്നു, ആന്റണി വര്ഗീസ്  

ഓണത്തിന്റെ ആഘോഷ തല്ലുമായി  തീയറ്ററുകളിൽ മുന്നേറുകയാണ് ‘ആർ ഡി എക്സ് ‘ചിത്രത്തിൽ ആന്റണി വര്ഗീസ് പെപ്പെ, ഷെയിൻ നിഗം, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്, ഇപ്പോൾ ചിത്രത്തിനെ കുറിച്ചും ഓണ വിശേഷങ്ങളെ കുറിച്ചും ആന്റണി വര്ഗീസ് പറഞ്ഞവാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ആർ ഡി എക്സിൽ മൊത്തം ഓണത്തല്ലുകൾ ആണ്, ഇതിൽ ഞങ്ങൾ വലിയ തല്ലുകൾ ആണ് നടത്തിയിരിക്കുന്നത്, എന്നാൽ ഞങ്ങൾ വെറും ശാന്തരാണ് ആന്റണി പെപ്പെ പറയുന്നു.

ഞാനും, ഷെയിൻ  ബ്രോയും തമ്മിൽ തല്ലാണെന്ന്  വാർത്ത എത്തിയിരുന്നു, ഞങ്ങൾ തമ്മിൽ നല്ല ഇടി ആയി, തമ്മിൽതല്ലാണെന്ന്  വരെ പറഞ്ഞുണ്ടാക്കി, ആ പറഞ്ഞവനെ കിട്ടിയിരുന്നെങ്കിൽ ഒന്ന് ഓണത്തല്ല ഉണ്ടാക്കമായിരുന്നു ആന്റണി വര്ഗീസ് പറയുന്നു. എന്നാൽ എല്ലാം ഒരു ചെവിയിൽ കൂടി വിട്ടുകളയാം എന്നും നടൻ കൂട്ടിച്ചേർക്കുന്നു.

ഈ ചിത്രത്തിലെ ഷൂട്ട് കഴിഞ്ഞാണ് പ്രശ്നങ്ങൾ ഉണ്ടായത്, അല്ലാതെ ഒരു തല്ലും ഉണ്ടായിരുന്നില്ല, ആർ ഡി എക്സിൽ നല്ല സ്റ്റയിൽ ഫൈറ്റ് ആണുള്ളത്, പണ്ട് ഞങ്ങളുടെ ഓണ വിശേഷം എന്ന് പറയുന്നത് , നാട്ടിൽ കൂട്ടുകാരുമൊത്തു ഓരോ പരുപാടിയിൽ പങ്കെടുക്കുമായിരുന്നു, അതുപോലെ ഓണത്തിന് തുള്ളാൻ പോകുമ്പോൾ ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു, അന്നൊക്കെ മാവേലിയുമായുള്ള എല്ലാ വീട്ടിലും കയറുമ്പോൾ വൈഫിന്റെ വീട്ടിലും പോകും, അവളെ ഒന്ന് കാണാമല്ലോ അങ്ങനെ ചില ഉദ്ദേശങ്ങൾ , ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ്, ആന്റണി വര്ഗീസ് പറയുന്നു.