നടന്‍ മണി മായമ്പള്ളിയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട്!! സീമയുടെ കാരുണ്യം സമ്മാനിച്ച സ്‌നേഹസീമ

നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമാണ് സീമ ജി.നായര്‍. അശരണര്‍ക്ക് തന്നാലാവുന്ന സഹായവുമായി താരം എപ്പോഴും എത്താറുണ്ട്. കാര്‍സര്‍ മഹാമാരി കവര്‍ന്ന നന്ദു മഹാദേവയ്ക്കും നടി ശരണ്യയ്ക്കും സ്വന്തം സഹോദരിയോ പോലെ എല്ലാ സഹായത്തിനും താരം ഒപ്പമുണ്ടായിരുന്നു.…

നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമാണ് സീമ ജി.നായര്‍. അശരണര്‍ക്ക് തന്നാലാവുന്ന സഹായവുമായി താരം എപ്പോഴും എത്താറുണ്ട്. കാര്‍സര്‍ മഹാമാരി കവര്‍ന്ന നന്ദു മഹാദേവയ്ക്കും നടി ശരണ്യയ്ക്കും സ്വന്തം സഹോദരിയോ പോലെ എല്ലാ സഹായത്തിനും താരം ഒപ്പമുണ്ടായിരുന്നു. നടി ശരണ്യയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയതും സീമ തന്നെയായിരുന്നു.

ഇപ്പോഴിതാ മറ്റൊരു താരത്തിന്റെ കുടുംബത്തിനും സീമ വീടൊരുക്കി നല്‍കിയിരിക്കുകയാണ്. അന്തരിച്ച നടന്‍ മണി മായമ്പള്ളിയുടെ കുടുംബത്തിനാണ് ഇത്തവണ താരം വീട് സമ്മാനിച്ചത്. ചേന്ദമംഗലം മനക്കോടത്താണ് വീടു നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. സീമ ജി.നായരുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന മൂന്നാമത്തെ വീടാണ് മണിയുടെ കുടുംബത്തിന്റേത്. സീമയോടുള്ള സ്‌നേഹസൂചകമായി വീടിന് ‘സ്വപ്നസീമ’ എന്ന് തന്നെയാണ് പേരിട്ടത്.

2018ലെ വെള്ളപ്പൊക്കത്തിന് ശേഷം മണിയുടെ കുടുംബം വാടകവീട്ടിലായിരുന്നു.
മുഴുവന്‍ വസ്തുവകകളും സാധനങ്ങളും നഷ്ടപ്പെട്ട കുടുംബത്തിന് അന്നു സഹായം നല്‍കി താരം മടങ്ങി.

മണിയുടെ മരണശേഷം വളരെ കഷ്ടപ്പെട്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. മണിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ നടന്‍ മനോജ് പറവൂരും മറ്റും സീമ ജി.നായരെ അറിയിച്ചിരുന്നു. തുടര്‍ന്ന് സുമനസ്സുകളുടെയും സഹായത്തോടെ മനക്കോടത്ത് 4 സെന്റ് സ്ഥലം വാങ്ങി 3 മുറി ഉള്‍പ്പെടുന്ന വീടു നിര്‍മിച്ചുനല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം സ്വപ്നസീമയില്‍ പാലുകാച്ചി കുടുംബം താമസം ആരംഭിച്ചു. മണിയ്ക്ക് 2015-2016 വര്‍ഷത്തെ മികച്ച നാടക നടനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. അമ്മ, ഭാര്യ, 2 മക്കള്‍ അടങ്ങുന്ന കുടുംബത്തിന് ആശ്വാസമായിരിക്കുകയാണ്. ‘സ്വന്തമായൊരു വീട്’ എന്ന മണിയുടെ സ്വപ്‌നം സഫലമായപ്പോള്‍ അദ്ദേഹം കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നെന്ന് കുടുംബം പറയുന്നു. മണിയുടെ ഭാര്യ ശ്രീകുമാരിക്ക് ജോലിയില്ല, മക്കളായ അക്ഷയും അഭിനവും വിദ്യാര്‍ഥികളുമാണ്.

നടി ശരണ്യയ്ക്കാണ് സീമ ആദ്യമായി വീട് നിര്‍മ്മിച്ച് നല്‍കിയത്. രണ്ടാമത്തെ വീട് നടിയും കോമഡി താരമവുമായ മായാ കൃഷ്ണനാണ്. മായാകൃഷ്ണന്റെ വീടിന് വിജയസീമ എന്നാണ് പേര്. സ്‌നേഹസീമയെന്നാണ് ശരണ്യക്കായി നിര്‍മിച്ച വീടിന്റെയും പേര്.