അതിന്റെ പേരിൽ മനസ്സിനെ കുത്തി നോവിച്ച ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്!

seema vineeth about voiceseema vineeth about voice

ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ  പ്രേക്ഷർക്ക് ഏറെ പരിചിതമായ ട്രാൻസ്‌ജെൻഡർ വുമൺ ആണ് സീമ വിനീത്. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് കൂടിയാണ് താരം. വോഡാഫോൺ കോമഡി സ്റ്റാർസിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് സീമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേർന്നത്, വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്ത് സീമ പ്രവർത്തിക്കുന്നുണ്ട്, ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സീമ എത്താറുണ്ട്. പലപ്പോഴും ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി പോസ്റ്റിന് താഴെയും ഇൻബോക്സിലും പല ഞരമ്പൻമാരും എത്താറുണ്ട്. അവർക്കെല്ലാം തക്ക മറുപടിയും താരം നൽകാറുണ്ട്. അത് കൊണ്ട് തന്നെ സീമയുടെ ഇത്തരം പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ആയിരുന്നു സീമ തന്റെ ശബ്ദം സ്ത്രീകളുടേത് പോലെ ആകാനുള്ള ശസ്ത്രക്രീയ നടത്തിയത്. ശാസ്ത്രക്രീയയ്ക്ക് ശേഷമുള്ള തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് സീമ തന്നെ എത്തുകയും ചെയ്തിരുന്നു.എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ശസ്ത്രക്രീയ വിജയകരമായി പൂർത്തിയായതിന് ശേഷം തനിക്ക് വേണ്ടി  പ്രാർത്ഥിച്ചവരോടൊക്കെ നന്ദി പറഞ്ഞു എത്തിയിരിക്കുകയാണ് സീമ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് സീമ തന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചത്. സീമയുടെ വാക്കുകൾ ഇങ്ങനെ, പലപ്പോഴും എന്റെ ശരീരം ഒരുപാട് വേദനകൾ നേരിട്ടപ്പോഴും അവയെല്ലാം സമൂഹത്തിൽ നിന്നും നേരിട്ട പരിഹാസത്തിന്റെ വേദനകളുടെ മുന്നിൽ ഒന്നും അല്ലാതായി മാറുകയായിരുന്നു. ആ ഓർമ്മകൾ എല്ലാം എനിക്ക് ശരീരത്തിൽ ഇനിയും കൂടുതൽ വേദനകൾ അനുഭവിക്കാനുള്ള ഊർജമായി മാറുകയായിരുന്നു. പലരും തന്നോട് പറഞ്ഞിട്ടുണ്ട് കാണാൻ ഒരു പെണ്ണിനെ പോലെ ഉണ്ട്, പക്ഷെ ശബ്‌ദം ആണിന്റേത് ആണെന്ന്. അങ്ങനെയാണ് ശബ്ദം കൊണ്ടും പെണ്ണായി മാറണം എന്ന തോന്നൽ എനിക്ക് ഉണ്ടായത്.

അങ്ങനെ ശബ്‌ദം മാറാനുള്ള ശസ്ത്രക്രീയ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്റെ ആദ്യ ശസ്ത്രക്രീയ ഏകദേശം ഒരു മൂന്ന് വർഷത്തിന് മുൻപ് ആയിരുന്നു. അത് കഴിഞ്ഞു ആറു മാസത്തിനു ശേഷം രണ്ടാമത്തെ ഓപ്പറേഷൻ. അടുത്തിടെ നടന്ന മൂന്നാമത്തെ ശസ്ത്രക്രീയ കൂടി വിജയം ആയതോടെ എനിക്ക് ശബ്ദം ലഭിച്ചിരിക്കുകയാണ്. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവര്ക്കും നന്ദി പറയുന്നു എന്നും സീമ പറഞ്ഞു.

Previous articleഞങ്ങളുടെ സൗഹൃദത്തെ അവൻ ഗെയിം കളിക്കാനുള്ള രീതിയാക്കി മാറ്റുകയായിരുന്നു!
Next articleപുതിയ സന്തോഷവുമായി ദുൽഖറും അമാലും, ആശംസകൾ അറിയിച്ച് ആരാധകരും!