പുതിയ സന്തോഷവുമായി ദുൽഖറും അമാലും, ആശംസകൾ അറിയിച്ച് ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ സന്തോഷവുമായി ദുൽഖറും അമാലും, ആശംസകൾ അറിയിച്ച് ആരാധകരും!

mariyam birthday wishes

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയത്. മമ്മൂട്ടിക്ക് പിന്നാലെയായി മകനും അഭിനയരംഗത്ത് എത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ആവര്‍ത്തനവിരസതയുളവാക്കുന്ന കഥാപാത്രങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും ബുദ്ധിപരമായി അതില്‍ നിന്നും മാറി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ഏത് തരം കഥാപാത്രങ്ങളും തന്റെ കൈയ്യില്‍ ഭദ്രമെന്ന് ഇതിനകം ദുല്‍ഖര്‍ തെളിയിച്ചിട്ടുമുണ്ട്.ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോൾ തന്റെ ആരാധകരുമായി ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.

തന്റെ മകൾ മറിയത്തിന്റെ നാലാമത്തെ പിറന്നാൾ ആണ് ഇന്ന്. “നമുക്ക് ഈ ചിത്രങ്ങള്‍ ഒരു വാര്‍ഷിക ചിത്രങ്ങളാക്കി മാറ്റണം. മറി, നിനക്ക് എന്താ തോന്നുന്നത്? ഞാന്‍ ദൂരെ ആയിരിക്കുമ്പോള്‍ ചെയ്യുന്ന ഒരു ഇഷ്ടപ്പെട്ട കാര്യം, നീ ജനിപ്പോള്‍ മുതലുള്ള ഓരോ ഫോട്ടോയും നോക്കുക എന്നതാണ്. നിന്റെ അടുത്ത് നിന്ന് മാറി നിൽക്കുമ്പോൾ അത് മറികടക്കാനുള്ള ഒരു പോംവഴി അതാണ്. ഇതിനെല്ലാം എപ്പോഴും എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ലോക്ക്ഡൗണിൽ നീ ആഘോഷിക്കുന്ന രണ്ടാമത്തെ പിറന്നാളാണ് ഇത്. നിനക്കൊപ്പം ഇപ്പോൾ സുഹൃത്തുക്കള്‍ ആരുമില്ല. എന്നിട്ടും നീ നല്ല സന്തോഷവതിയായി ഇരിക്കുന്നു. എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടേ. ഞങ്ങളുടെ കുടുംബത്തിന് ഇതില്‍ കൂടുതലൊന്നും ചോദിക്കാന്‍ കഴിയില്ല. കാരണം നീയാണ് ഞങ്ങളുടെ സന്തോഷവും അനുഗ്രഹവും, അതുപോലെ ഞങ്ങളുടെ പുഞ്ചിരിയും എല്ലാം നീയാണ്” എന്നാണ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ദുൽഖർ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

മമ്മൂക്കയും തന്റെ പേരകുട്ടിക്ക് ആശംസകളുമായി എത്തി. എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. നിരവധി പേരാണ് മറിയത്തിനു ആശംസകളുമായി എത്തുന്നത്. ഹാപ്പി.. ഹാപ്പി ബർത്ത്ഡേ ഞങ്ങളുടെ മാലാഖ കുഞ്ഞിന്. മുമ്മൂ.. നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും പെട്ടെന്ന് വളരല്ലേ.. ഏറ്റവും കൂൾ ആയിട്ടുള്ള കുഞ്ഞ് നീയാണ്. എന്റെ ഹൃദയത്തിലെ എല്ലാ സ്നേഹവും നിന്നാൽ നൽകുന്നു’, എന്നാണ് നസ്രിയ തന്റെ ഇൻസ്റ്റാഗ്രാമിൽ മറിയത്തിന് ആശംസകൾ അറിയിച്ച് കൊണ്ട് കുറിച്ചത്. നസ്രിയയും ദുൽഖറിന്റെ കുടുംബവുമായി വളരെ അടുത്ത സൗഹൃദം ആണ് ഉള്ളത്.

Join Our WhatsApp Group

Trending

To Top
Don`t copy text!