നമ്മുടെ തോളത്ത് തട്ടി സാരമില്ല ഞങ്ങളുണ്ടു് കൂടെ എന്ന് പറയുന്ന ആ വാക്കുകൾ മതി ജീവിതം വീണ്ടും തളിർക്കാൻ

സ്വന്തമായ പ്രയത്‌നത്തിൽ കൂടിയും കഠിനാധ്വാനത്തിൽ കൂടിയും ജീവിതം നേടിയെടുത്ത ട്രാൻസ് കമ്മ്യൂണിറ്റിയിൽ പെട്ട ഒരു യുവതിയാണ് സീമ വിനീത്. ഇന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്‌തിയാർജ്ജിച്ച സീമ ഇന്ന് മറ്റുള്ളവർക്ക് അസൂയ തോന്നും വിധം ഉയരങ്ങളിൽ എത്തി നിൽക്കുകയാണ്.  എന്റെ മാതാപിതാക്കൾ എനിക്കിട്ട പേരാണ് വിനീത് എന്നും എന്നിലെ സത്വത്തെ ഞാൻ തിരിച്ചറിഞ്ഞപ്പോൾ ഞാൻ തന്നെയാണ് സീമ എന്ന എന്റെ പേരിനൊപ്പം വിനീത് എന്ന് കൂടി ചേർത്തത് എന്നും സീമ പറഞ്ഞു. വിനീത് ആരാണെന്നു ഒരുപാട് പേര് സംശയം ചോദിച്ചിരുന്നു. മാതാപിതാക്കളെ ഞാൻ അത്രയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഞാൻ അവരിട്ട പേര് എന്റെ പേരിനൊപ്പം ചേർത്തത് എന്നും സീമ ഒരിക്കൽ പറഞ്ഞിരുന്നു.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ സീമ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സീമയുടെ പോസ്റ്റ് വായിക്കാം,

seema vineeth about comedy programme
seema vineeth about comedy programme

ഇവിടം ആണിനും പെണ്ണിനും ഇതു രണ്ടും കൂടി ചേർന്നവർക്കും വിജയിച്ചവനും പരാജയപെട്ടവർക്കും ഒരു പോലെ ഈ ഭൂമിയിൽ അവകാശം ഉള്ളവർ തന്നെ എന്ന് മനസിലാക്കുന്നിടത്താണ് മനുഷ്യത്വം ഉണ്ടാവുന്നത്…അല്ലാതെ ഒരുവിഭാഗത്തെ നമ്മളിൽ നിന്ന് മാറ്റി നിർത്തേണ്ടവർ എന്ന് തോന്നിതുടങ്ങുന്നിടത് മനുഷ്യത്വം അവസാനിക്കുന്നു….. ആണിനും പെണ്ണിനും മാത്രം ആരോടും ശബ്ദം ഉയർത്തി സംസാരിക്കാൻ പാടുള്ളു അവർക്കേ പ്രതികരണ ശേഷി ഉണ്ടാവാൻ പാടുള്ളു എന്ന മനോഭാവം പൊട്ടകിണറ്റിലേ തവളകൾക്ക് മാത്രം ഉണ്ടാവുന്ന ഒന്ന് മാത്രം തന്നെ…. ഇന്നതെ ലോകത്ത്… മാന്യത ആവാം മരിച്ചു കിടക്കുമ്പോള് മാത്രം….ട്രാൻസ്മനുഷ്യരോട് ഒന്ന് മാത്രം നിങ്ങൾക്ക് എന്താണോ ലൈഫ് അത് അടിച്ചു പൊളിക്ക് വാക്കി വരുന്ന ചൊറിയാൻവരുന്നവരോട് പോയി പൂച്ചക്ക് പുല്ല് പറിച്ചു കൊടുക്കാൻ നോക്ക് …. കോപ്പ്…… പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഓടിയെത്തുന്ന ചിലരുണ്ടാകാം ജീവിതത്തിൽ. അവർക്ക് പക്ഷേ, ഒന്നും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല എങ്കിലും നമ്മുടെ തോളത്ത് തട്ടി “സാരമില്ല ഞങ്ങളുണ്ടു് കൂടെ” എന്ന് പറയുന്ന ആ വാക്കുകൾ മതി. ജീവിതം വീണ്ടും തളിർക്കാൻ.

Previous articleമുകേഷും ദേവികയും തമ്മിൽ സ്വരച്ചേർച്ചയുണ്ടാകാനുള്ള ആദ്യ കാരണം അതാണ്!
Next articleയൂട്യൂബിൽ ചിരിമഴ പടർത്തി ജലജ ഗാരേജ്!