കമന്റ് അടിച്ചവനിട്ട് രണ്ടെണ്ണം പൊട്ടിച്ചു: കാസ്റ്റിങ് കോളിനെക്കുറിച്ച് വെളിപ്പെടുത്തലുമായി ശരണ്യ

സിനിമ-സീരിയല്‍ മേഖലകളില്‍ വനിതാ ആര്‍ട്ടിസ്റ്റുകളെ ശാരീരികമായി ദുരുപയോഗം ചെയ്യുന്ന കാസ്റ്റിങ് കൗച്ച് എന്ന പ്രവണതയ്‌ക്കെതിരെ തുറന്നടിച്ച് സീരിയല്‍-സിനിമാ താരം ശരണ്യ ആനന്ദ്. കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയെടുത്ത ശരണ്യ ഒരു സ്വകാര്യ ടി.വി ചാനല്‍ പരിപാടിയിലാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്.

കാസ്റ്റിങ് കൗച്ച് എന്ന സംഗതി നമുക്ക് എവിടെയും കാണാം. ഏത് തൊഴില്‍ മേഖലയിലും അത്തരം പ്രവണതകള്‍ കാണാം. അതില്‍ ബോള്‍ഡാണോ പാവപ്പെട്ടതാണോ എന്നൊന്നുമില്ല. പക്ഷേ അവിടെയെല്ലാം നമുക്കൊരു തിരഞ്ഞെടുപ്പ് നടത്താനുള്ള അവസരമുണ്ട്.

നമുക്ക് കംഫര്‍ട്ട് അല്ലായെന്ന് തോന്നുന്നിടത്ത് നില്‍ക്കേണ്ട ആവശ്യമില്ല. എന്താണെന്ന് അറിയില്ല. ഇതുവരെയും എനിക്ക് അങ്ങിനെയൊരു ദുരനുഭവം നേരിടേണ്ടി വന്നിട്ടില്ല. എന്നോടാരും ഒന്നും ചോദിച്ചിട്ടില്ല. അങ്ങനെ ചോദിച്ചിരുന്നെങ്കില്‍ അതിനുള്ള മറുപടിയും ഞാന്‍ കൊടുത്തേനെ. അധിക പക്ഷവും മൈന്‍ഡ് ചെയ്യില്ല. അതാണ് നല്ലതെന്ന് തോനുന്നു. ‘

‘കമന്റ് അടിച്ചവരെ അടിച്ചിട്ടുമുണ്ട്. അതി വളരെ പണ്ടാണ്. പത്താം ക്ലാസ്സ്പരീക്ഷയുടെ സമയത്ത്. ഞാനും കൂട്ടുകാരിയും പരീക്ഷ കഴിഞ്ഞ് തിരികെ വരുന്ന സമയത്ത് രണ്ട് ആളുകള്‍ ബൈക്കിലെത്തി കമന്റടിക്കുകയാണ്. എന്നെ നോക്കി ഹിന്ദിയില്‍ നല്ല ഫിഗറെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ അവരോട് ഹിന്ദിയില്‍തന്നെ വിട്ടുപോകാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ ആ സമയത്ത് വീട്ടുകാരെ ചീത്തവിളിച്ചു. അതോടെ ഞാന്‍ ആകെ പ്രശ്‌നമാക്കി. മറ്റെന്തും ഓക്കെയാണ്. പക്ഷേ വീട്ടുകാരെ പറഞ്ഞാല്‍ സംഗതി പ്രശ്‌നമാകും, അങ്ങനെ അവന്മാര്‍ക്കിട്ട് രണ്ടെണ്ണം അങ്ങ് കൊടുത്തു. അത് സ്‌കൂള്‍ പരിസരത്ത് വച്ചായിരുന്നു. ഇപ്പോഴും പഠിച്ച സ്‌കൂളില്‍ പോകുമ്പോള്‍ സാര്‍ പറയും നിന്നെ ഞാനൊരിക്കലും മറക്കില്ലെന്ന്’…. ശരണ്യ പറഞ്ഞു.