ഇത് മമ്മൂട്ടി സാറിന് മാത്രമേ കഴിയൂ! ഇന്ത്യൻ സിനിമയുടെ മമ്മൂട്ടി; മമ്മൂട്ടിയെ പ്രശംസിച്ചു കൊണ്ട് ; സെൽവ  രാഘവൻ, ഒപ്പം താരത്തിന് നിരവധി അഭിനന്ദന പ്രവാഹം 

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ഹിറ്റ് ചിത്രം ‘ഭ്രമയുഗം’ ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, മമ്മൂട്ടി എന്ന മഹാ നടന്റെ മഹാവിസ്മയം തന്നെ എന്നാണ് ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്…

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ഹിറ്റ് ചിത്രം ‘ഭ്രമയുഗം’ ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, മമ്മൂട്ടി എന്ന മഹാ നടന്റെ മഹാവിസ്മയം തന്നെ എന്നാണ് ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് , ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പോസ്റ്റിനെ സിനിമ ഇൻഡസ്ട്രിയിൽ നിന്നും   നിരവധി അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്,ദുൽഖർ സൽമാൻ, മമിതാ ബൈജു, ആർ ജെ മാത്തുക്കുട്ടി, രമേഷ് പിഷാരടി, ഷെഫ് പിള്ള, ശ്രീവിദ്യ മുല്ലശ്ശേരി സെൽവ  രാഘവൻ തുടങ്ങിയ താരങ്ങളാണ് നടനെ അഭിനന്ദിച്ചെത്തുന്നത്

അതിൽ നടനും, തിരക്കഥകൃത്തും, സംവിധായകനുമായ സെൽവ  രാഘവൻ നടനെ കുറിച്ച് പറയുന്നതിങ്ങനെ ഇത് മമ്മൂട്ടി സാറിന് മാത്രമേ ചെയ്യാൻ കഴിയൂ, ഞാൻ സാറിന്റെ ഡൈ ഹാർട്ട് ഫാനാണ്, വൗ മൈൻഡ് ബ്‌ളോയിങ് എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്, അതുപോലെ പിഷാരടി പറയുന്നത് പടം കളറായി എന്നാണ് , അതുപോലെ ആരാധകർ പറയുന്നത് ഇത് ഇന്ത്യൻ സിനിമയുടെ മമ്മൂട്ടി, രാക്ഷസ നടികർ, ഇന്ത്യയാവിൻ മാ പേരും നടികർ

ഈ ഭ്രമയുഗം മമ്മൂട്ടി യുഗം എന്നും ആരാധകർ പറയുന്നു, ഇക്ക നിങ്ങൾ എന്ത് ഭാവിച്ചാണ് തീജ്വാല, തീപ്പൊരി പാറിക്കുന്നു  എന്നുമാണ് ആരാധകർ ഈ അഭിനയവിസ്മയനടനെ അഭിനന്ദിച്ചു പറയുന്നത്. മമ്മൂട്ടിയെ മാത്രമല്ല സിദ്ധാർഥ് ഭരതനേയും അർജുൻ അശോകനെയും അഭിനന്ദിക്കുന്നുമുണ്ട് ആരാധകർ