റൊമാന്റിക്ക് സീനുകള്‍ ചെയ്യുമ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഭാര്യമാര്‍ എന്ത് ചെയ്യും…?!! അത്രയേയുള്ളൂ..! ഭാര്യയെ പറഞ്ഞ് മനസ്സിലാക്കി – ബിബിന്‍

പ്രേക്ഷകരുടെ മനസ്സിലേക്ക് വളരെ ആഴത്തില്‍ ഇറങ്ങിച്ചെന്ന കഥാപാത്രങ്ങളാണ് കൂടെവിടെ സീരിയലിലുള്ള ഓരോ അഭിനേതാക്കളും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് കൂടെവിടെ. പരമ്പരയില്‍ ഋഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിനും നിരവധിപ്പേരാണ് ആരാധകരായി ഉള്ളത്.…

പ്രേക്ഷകരുടെ മനസ്സിലേക്ക് വളരെ ആഴത്തില്‍ ഇറങ്ങിച്ചെന്ന കഥാപാത്രങ്ങളാണ് കൂടെവിടെ സീരിയലിലുള്ള ഓരോ അഭിനേതാക്കളും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് കൂടെവിടെ. പരമ്പരയില്‍ ഋഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിനും നിരവധിപ്പേരാണ് ആരാധകരായി ഉള്ളത്. ഇപ്പോഴിതാ തന്റെ സീരിയല്‍ അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബിബിന്‍. വിദേശത്തുള്ള ജോലി രാജി വെച്ചാണ് ഈ താരം അഭിനയ രംഗത്തേക്ക് കടന്നത്. ആദ്യമൊക്കെ വീട്ടില്‍നിന്ന് തന്റെ അഭിനയ ജീവിതത്തിന് സപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്ന് താരം പറയുന്നു.

കുറേക്കാലം ഇതിന്റെ പേരില്‍ പ്രശ്നങ്ങള്‍ തുടര്‍ന്നു. എന്നാല്‍ , താന്‍ ഇതില്‍ നിന്ന് പിന്മാറില്ലെന്ന് മനസ്സിലായതോടെ ഇപ്പോള്‍ വലിയ പ്രശ്നങ്ങളൊന്നും ഇല്ല നടന്‍ പറഞ്ഞു. തന്റെ ഭാര്യയെ കുറിച്ചും ബിബിന്‍ പറയുന്നുണ്ട്. താന്‍ റൊമാന്റിക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നത് ഭാര്യയ്ക്ക് ആദ്യം ഇഷ്ടമായിരുന്നില്ല എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്ന്. പിന്നീട് സൂപ്പര്‍താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ എന്നവരൊക്കെ അത്തരം സീനുകളില്‍ അഭിനയിക്കുമ്പോള്‍ അവരുടെ ഭാര്യമാര്‍ എന്ത് ചെയ്യും എന്ന് ചോദിച്ചാണ് ഭാര്യയെ സമാധാനിപ്പിക്കുന്നത്. ആദ്യമൊക്കെ കുറച്ചു പ്രശ്നമുണ്ടായിരുന്നു

എന്നാലിപ്പോള്‍ ആള് ഒക്കെ ആണെന്നും ബിബിന്‍ പറയുന്നു. ആഷ്‌ലി എന്നാണ് ഭാര്യയുടെ പേര്. ആള് കുവൈറ്റിലാണ് ജനിച്ചുവളര്‍ന്നത്. ഇപ്പോള്‍ ന്യൂസ് ലാന്‍ഡില്‍ ആണ് ജോലി ചെയ്യുന്നത്. പരസ്പരം മനസ്സിലാക്കി ആണ് തങ്ങള്‍ മുന്നോട്ട് പോകുന്നത് എന്ന് നടന്‍ പറയുന്നു. കൂടെവിടെ എന്ന് സീരിയലില്‍ നടന്‍ കൃഷണ കുമാറിന്റെ മകന്റെ കഥാപാത്രത്തെ ആണ് ബിബിന്‍ അവതരിപ്പിച്ചത്.