ആണുങ്ങള്‍ സത്യം പറയില്ല ; കള്ളത്തരം കാണിക്കുമെന്ന് മൃദുല വിജയ്

ടെലിവിഷൻ പ്രേക്ഷകര്‍ക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമാ രംഗത്താണ് കരിയറിന് തുടക്കം കുറിച്ചതെങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്.ടെലിവിഷൻ ഷോകളും മൃദുലയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നില്‍ക്കുമ്ബോഴാണ് മൃദുല വിവാഹിതയാകുന്നത്. ഭര്‍ത്താവ് യുവ…

ടെലിവിഷൻ പ്രേക്ഷകര്‍ക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമാ രംഗത്താണ് കരിയറിന് തുടക്കം കുറിച്ചതെങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്.ടെലിവിഷൻ ഷോകളും മൃദുലയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നില്‍ക്കുമ്ബോഴാണ് മൃദുല വിവാഹിതയാകുന്നത്. ഭര്‍ത്താവ് യുവ കൃഷ്ണയും സീരിയല്‍ രംഗത്ത് സജീവമാണ്. ധ്വനി കൃഷ്ണ എന്ന മകളും ദമ്ബതികള്‍ക്ക് പിറന്നു.യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം താരങ്ങള്‍ പങ്കു വെക്കാറുണ്ട്. ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച്‌ തുറന്ന് സംസാരിക്കുകയാണ് മൃദുല വിജയ്. വിവാഹശേഷം വന്ന മാറ്റങ്ങളെക്കുറിച്ച്‌ മൃദുല സംസാരിച്ചു. കല്യാണം കഴിച്ച ശേഷം പുറത്തിറങ്ങുമ്പോള്‍ ആരും എന്നെ നോക്കുന്നില്ലെന്ന് ചേട്ടൻ പറയും. ആദ്യം ചോദിക്കുന്നത് മൃദുല ചേച്ചിക്കും കുട്ടിക്കും സുഖമാണോ എന്നാണ്. പണ്ടൊക്കെ ചേട്ടാ ഫോട്ടോ എടുത്തോട്ടെ എന്നായിരുന്നു ചോദിക്കുക. ഇപ്പോള്‍ അതൊക്കെ മാറി. ഇത്ര നേരത്തെ കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്ന് എന്നോട് കുറച്ച്‌ പേര്‍ പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ ഫാൻസുള്ളത് അമ്മമാരാണ്. അവര്‍ക്കാണ് നമ്മളുടെ ജീവിതത്തെക്കുറിച്ച്‌ അറിയാൻ താല്‍പര്യം. മകള്‍ക്ക് ഒരു വയസാകുന്നതിന് മുമ്പ് തന്നെ അച്ഛന്റെ സീരിയലില്‍ അഭിനയിച്ചു. പിന്നെ ഒരു ഫോട്ടോ ഷൂട്ടും നടത്തി. അത് കണ്ടാണ് ആരോഗ്യ മാസികയില്‍ നിന്നുമുള്ള വിളി വരുന്നത്.

പിന്നീട് സ്റ്റാര്‍ മാജിക്കില്‍ കുഞ്ഞിനെയും കൊണ്ട് പോയി. ഗ്രാന്റ് എൻട്രിയാണ് ഷോയില്‍ കിട്ടിയത്. നമ്മളൊക്കെ വലുതായ ശേഷമാണ് ആളുകള്‍ അറിയുന്നതും ഫോട്ടോ എടുക്കുന്നതും. പക്ഷെ മകള്‍ ജനിച്ചപ്പോള്‍ മുതല്‍ അവളുടെ ഫോട്ടോ എടുക്കുന്നെന്നും മൃദുല ചൂണ്ടിക്കാട്ടി. മൃദുലയ്ക്ക് കരിയറില്‍ വലിയ ജനപ്രീതി നല്‍കുന്നത് സ്റ്റാര്‍ മാജിക് എന്ന ഷോയാണ്. വര്‍ഷങ്ങളായി നടി ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഇതേക്കുറിച്ചും മൃദുല സംസാരിച്ചു. സ്റ്റാര്‍ മാജികില്‍ ആദ്യം പോകുന്നത് സിംഗിള്‍ ആയാണ്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം പോയി. പിന്നീട് കുഞ്ഞിനൊപ്പം പോയി. ഞങ്ങളുടെ ജീവിതം മുഴുവൻ ഷോയിലുണ്ട്. പുതിയ സീരിയലുകള്‍ വരാനുണ്ടെന്നും മൃദുല വ്യക്തമാക്കി. അമ്മയായ ശേഷം നായികയായി വിളിക്കുന്നതിന് പകരം ചേച്ചിയുടെ വേഷത്തിലേക്ക് സീരിയലുകളില്‍ നിന്നും വിളിക്കുന്നുണ്ട്. എന്നാല്‍ കുറച്ച്‌ കാലം കൂടി നായികാ വേഷം ചെയ്യാനാണ് തന്റെ തീരമാനമെന്നും നടി വ്യക്തമാക്കി. ഭര്‍ത്താവ് യുവ മെന്റലിസ്റ്റാണെങ്കിലും തന്റെ കള്ളങ്ങളൊന്നും കണ്ട് പിടിക്കാറില്ലെന്നും മൃദുല പറയുന്നു. ചെറിയ കള്ളത്തരങ്ങളൊക്കെ പറയും. പക്ഷെ പിറകെ നടന്ന് കണ്ടു പിടിക്കാനുള്ള സമയം അദ്ദേഹത്തിന് ഇല്ല. ചില ട്രിക്കുകള്‍ എന്നോട് പറയും. മാജിക്കിലെ ട്രിക്ക് മനസ്സിലായി കഴിഞ്ഞാല്‍ ഇത്രയേ ഉള്ളൂ എന്ന് തോന്നും. ഭര്‍ത്താവ് എവിടെയെങ്കിലും മാജിക് ചെയ്യുമ്പോള്‍ എനിക്ക് ചിരി വരും. പുള്ളിയുടെ കള്ളത്തരങ്ങള്‍ ഞാൻ കണ്ടുപിടിക്കാറുണ്ട്. ഫോണില്‍ സംസാരിക്കുമ്പോള്‍ എന്തെങ്കിലും സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നിയാല്‍ കണ്ടുപിടിക്കും. എന്തായാലും ആണുങ്ങള്‍ സത്യം പറയില്ല. ഇത്തിരിയെങ്കിലും കള്ളത്തരം കാണിക്കും. കണ്ട് പിടിക്കാനുള്ള കഴിവ് നമുക്കില്ലെങ്കില്‍ പെട്ട് പോകും. ആള്‍ മെന്റലിസ്റ്റാണെങ്കിലും ഞാൻ പഠിച്ചത് ബിഎ സൈക്കോളജിയാണ്. അദ്ദേഹം കണ്ട് പിടിക്കുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ ഞാനാണ് കണ്ട് പിടിക്കാറെന്നും മൃദുല ചിരിച്ച്‌ കൊണ്ട് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കുടുംബത്തോടൊപ്പമുള്ള ഫോട്ടോകള്‍ ഇടയ്ക്ക് മൃദുല പങ്കുവെക്കാറുണ്ട്.