ലാലേട്ടൻ പാടി തരാറുണ്ട് ; വിശേഷങ്ങൾ പങ്കു വെച്ച് ദുർഗ്ഗാ കൃഷ്ണ

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരം കൂടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. മലയാളത്തിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് നടി ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ കാലം…

ലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരം കൂടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. മലയാളത്തിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് നടി ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ കാലം കൊണ്ടാണ് ശ്രദ്ധേയയായി മാറിയത്. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു. ദുര്‍ഗയുടെതായി അവസാനം പുറത്തിറങ്ങിയ ഉടല്‍, കുടുക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ദുര്‍ഗ്ഗയുടേതായി അണിയറയില്‍ ഒരുങ്ങുന്നത് മോഹൻലാല്‍-ജീത്തു ജോസഫ് കൂട്ടു കെട്ടില്‍ ഒരുങ്ങുന്ന റാമാണ്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം റാമില്‍ അഭിനയിച്ച അനുഭവങ്ങളും ഒപ്പമുണ്ടായിരുന്നപ്പോൾ ഉള്ള വിശേഷങ്ങളും പങ്കു വച്ചിരിക്കുകയാണ് ദുര്‍ഗ കൃഷ്ണ. അഭിനയിച്ചതില്‍ ഏറ്റവും ഫേവറൈറ്റ് ആയ നടൻ ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് ചോദ്യം മുഴുമിപ്പിക്കും മുൻപായിരുന്നു ദുര്‍ഗയുടെ മറുപടി. ലാലേട്ടൻ അഭിനയിക്കുന്ന സമയത്ത് അത് നോക്കി പഠിക്കാനാണ് ഞാൻ ശ്രമിച്ചിരുന്നത്. ആളുടെ ഒബ്‌സര്‍വേഷൻ ഭയങ്കരമാണ്. അഭിനയിക്കുകയാണെന്ന് തോന്നില്ല. കട്ട് പറഞ്ഞാലും ലാലേട്ടൻ അത് പോലെ തന്നെയാണ്. കട്ട് പറഞ്ഞത് അറിഞ്ഞില്ലേ എന്ന് നമുക്ക് തോന്നും. അതൊക്കെ കാണുമ്പോള്‍ രോമം എഴുന്നേറ്റ് നില്‍ക്കും. അതെല്ലാതെയുള്ള നല്ല ഒരു ഓര്‍മ ഏട്ടൻ ഫുഡ് കൊണ്ട് തരുന്നതാണ്. ഞാനും അച്ഛനും അമ്മയും സെറ്റില്‍ ഉണ്ടാവാറുണ്ട്. അപ്പോള്‍ ഏട്ടൻ ഫുഡ് കൊണ്ടു വന്നിട്ട് എനിക്കുള്ളത് കാരവനിലേക്ക് കൊടുത്തു വിടും. അത് ഏറ്റവും നല്ലൊരു ഓര്‍മയാണ്. ഏട്ടന്റെ ഭക്ഷണം എനിക്കും കൊടുത്ത് അയക്കുന്നതാണ്. അതല്ലാതെ സെറ്റില്‍ ലാലേട്ടനെ കൊണ്ട് ഞാൻ പാട്ട് പാടിക്കാറുണ്ടായിരുന്നു.

മെസേജ് അയച്ചോക്കെ പാടിക്കാൻ നോക്കാറുണ്ട്. പാടി തരാറുണ്ട്.കൈതപ്പൂവിൻ ആണ് ഇഷ്ടപ്പെട്ട പാട്ട്. അത് ഞാൻ പാടിച്ചിട്ടുണ്ട്. ഏട്ടൻ അങ്ങനെ കുറെ പാട്ടുകള്‍ പാടി തന്നിട്ടുണ്ട്.എന്നെ ഇടക്ക് കിങ്ങിണി എന്ന് വിളിക്കാറുണ്ട്. ഏട്ടന്റെ സ്ഥാനത്ത് നിന്നുള്ള ഒരു വിളിയാണത്. ഇടയ്ക്ക് ഭക്ഷണം ഉണ്ടാക്കി തന്നിട്ടുമുണ്ട്. ഞണ്ടിന്റെ ഒരു ഡിഷാണ് അതില്‍ ഇഷ്ടപ്പെട്ടത്.റാമിന്റെ ഷൂട്ട് കഴിഞ്ഞ് ഏട്ടന്റെ വീട്ടില്‍ പോയിരുന്നു. അപ്പോഴാണ് അത് തന്നത്. ഏട്ടൻ തന്നെയാണോ അതുണ്ടാക്കിയത് എന്ന് സംശയമുണ്ട്. താരം പറയുന്നു.വലിയൊരു മോഹൻലാല്‍ ആരാധിക കൂടിയാണ് ദുര്‍ഗ. മോഹൻലാലിനോടുള്ള തന്റെ ആരാധനയെ കുറിച്ച്‌ ദുര്‍ഗ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.സിനിമയില്‍ എത്തുന്നതിന് മുമ്പേ തന്നെ മോഹൻലാലിന്റെ കടുത്ത ആരാധികയാണ് താനെന്ന് ദുര്‍ഗ പറഞ്ഞിരുന്നു. ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തിന് മെസ്സേജ് അയക്കാറുണ്ടായിരുന്നു. സിനിമയില്‍ എത്തി നേരില്‍ കണ്ട ശേഷം ഒരിക്കല്‍ ആ മെസേജൊക്കെ കാണിച്ച്‌ ലാലേട്ടന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ദുര്‍ഗ അന്ന് പറഞ്ഞ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.