കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലും തോന്നില്ലായിരുന്നു, ഒന്നിനോടും താത്പര്യം ഇല്ലാത്ത അവസ്ഥ; വെളിപ്പെടുത്തി ഗൗരി കൃഷ്ണൻ

സീരിയൽ പ്രേഷകരുടെ ഇഷ്ട്ടനടിയാണ് ഗൗരി കൃഷ്ണൻ, ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം തന്റെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഗൗരിയുടെ ഏറ്റവും പുതിയ വ്ലോഗും ശ്രദ്ധിക്കപ്പെടുകയാണ്. താൻ ഡിപ്രഷനെ അതിജീവിച്ചത് എങ്ങനെയാണ് എന്നാണ് ഗൗരി പുതിയ വീഡിയോയിൽ പറയുന്നത്.ന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നതെന്നും ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥയായിരുന്നു, നടി പറയുന്നു.

തിരിച്ചുവരണം എന്നു തനിക്കു തന്നെ തോന്നിയിടത്തു നിന്നാണ് മാറ്റം ആരംഭിച്ചത്. കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലും തോന്നില്ലായിരുന്നു. ഒന്നിനോടും താത്പര്യം ഇല്ലാത്ത അവസ്ഥ. അതോടൊപ്പം ഒരുപാട് ഭക്ഷണം കഴിക്കുന്നതും ശീലമായി. ഡിപ്രഷൻ ഉള്ള ചിലരിൽ ഓവർ ഈറ്റിങ്ങ് ഒരു പ്രശ്നമാണ്. എന്തോ പ്രശ്‌നമുണ്ടല്ലോ എന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് ഞാന്‍ ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞത്, ഗൗരി പറയുന്നു.

അതുപോലെ ഇപ്പോൾ അഭിനയത്തിൽ നിന്നും ബ്രെക്ക് എടുത്തിരിക്കുകയാണ് നടി അതിന് കുറിച്ച് നടി പറയുന്നത്, താൻ അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തതല്ലേ, അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ തോന്നുന്നതെന്നായിരുന്നു കരുതിയത്. എനിക്കേറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു അഭിനയം. എന്നാൽ അതില്‍ നിന്നും എങ്ങനെ മാറാന്‍ തോന്നിയെന്ന് എനിക്കറിയില്ല ഗൗരി പറയുന്നു.