ആമ മോതിരം ഇട്ട ശേഷം ആശുപത്രിയിൽ തന്നെ; നടി ശ്രീക്കുട്ടി

കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരം ആശുപത്രിയിൽ കയറി ഇറങ്ങേണ്ട സാഹചര്യമാണ് തനിക്കെന്നും ആമ മോതിരം ധരിച്ച് തുടങ്ങിയശേഷമാണ് ഈ അവസ്ഥ ഉണ്ടായതെന്നും സീരിയൽ നടി ശ്രീക്കുട്ടി പറയുന്നു.

മാസത്തിൽ ഒരിക്കലെങ്കിലും ഏതെങ്കിലും ആശുപത്രിയുടെ നട ചവിട്ടിയില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന അവസ്ഥയിലാണ് താൻ. ആമ മോതിരം തന്ന പണിയാണോയെന്ന് ചോദിച്ചാൽ അറിയില്ല. താൻ അതിൽ ഒട്ടും വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നവർക്ക് വേണ്ടി പറയാം. ആമ മോതിരം ഇട്ടശേഷം മാസത്തിൽ ഒരിക്കൽ എങ്കിലും താൻ ഇപ്പോൾ ആശുപത്രിയിൽ പോകാറുണ്ട്.

ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ലാത്ത അസുഖങ്ങളുമായാണ് താൻ ആശുപത്രിയിൽ പോകുന്നത്. തലവേദന വരാറുണ്ടായിരുന്നുവെങ്കിലും വേദന സഹിക്കാൻ വയ്യാതെ ആശുപത്രിയിൽ പോയി ഡ്രിപ്പ് ഇടേണ്ട അവസ്ഥ വന്നത് ആമ മോതിരം ഇട്ടശേഷമാണിതെന്നും ശ്രീക്കുട്ടി പറയുന്നു.