കാലങ്ങളായി ആഗ്രഹിച്ച കാര്യം സഫലമായിരിക്കുന്നു! സന്തോഷം പങ്കുവെച്ചു നടി ദിവ്യ ശ്രീ

അടുത്തിടെയായിരുന്നു ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും വിവാഹിതരായത്. വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ക്രിസിന്റെ പണം കണ്ടാണ് ദിവ്യ വിവാഹത്തിന് തയ്യാറായതെന്നായിരുന്നു വിമര്‍ശനങ്ങള്‍. കമന്റുകള്‍ അതിരുവിട്ടപ്പോഴായിരുന്നു കൃത്യമായ മറുപടിയുമായി ഇവരെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ദിവ്യ. കാലങ്ങളായി ആഗ്രഹിച്ച കാര്യം സഫലമായിരിക്കുകയാണ്. പ്രതീക്ഷിക്കാതെ തേടിയെത്തിയ സ്‌നേഹത്തിന് നന്ദി പറഞ്ഞുള്ള കുറിപ്പും വീഡിയോയും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

വളരെ കാലമായി ഞാൻ ആഗ്രഹിച്ച ഒരു കാര്യം സുർജിത് വഴി എനിക്ക് ഗിഫ്റ്റ് ആയിട്ട് കിട്ടി. പ്രതീക്ഷിക്കാതെ എന്നിൽ എത്തിയ ഈ സ്നേഹത്തിന്. ഞങ്ങളുടെ ഫാമിലിയെ ഒത്തിരി ഇഷ്ടമാണെന്ന് പറഞ്ഞ ഈ സ്നേഹത്തിന് എന്റെയും ഏട്ടന്റെയും ഞങ്ങളുടെ കുടുംബത്തിന്റെയും നല്ലൊരു വിഷു ആശംസകൾ. സുർജിത്തിനും അമ്മയ്ക്കും പെങ്ങൾക്കും കുടുംബത്തിനും നേരുന്നു എന്നായിരുന്നു ദിവ്യ കുറിച്ചത്.

അതേസമയം,  അഭിനയത്തിലായാലും  ഉദ്ഘാടനങ്ങളിലുമൊക്കെ ഇരുവരും പലപ്പോഴും  ഒന്നിച്ചെത്താറുണ്ട്. ആറ്റുകാല്‍ പൊങ്കാല സമയത്ത് ദിവ്യയ്‌ക്കൊപ്പം ക്രിസും ഉണ്ടായിരുന്നു. ഇത്തവണ ഞങ്ങളെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ട പൊങ്കാലയാണ്. വിവാഹം തന്നെ ദേവിയുടെ അനുഗ്രഹമാണ്. ദേവിയാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. ആ അനുഗ്രഹം എന്നും ഞങ്ങളോടൊപ്പമുണ്ടാവും എന്നായിരുന്നു ഇരുവരും പറഞ്ഞത്.