
ഏഷ്യനെറ്റില്‍ ഏറെ ജനശ്രദ്ധ നേടിയ സീരിയല്‍ ആണ് ഗൗരി ശങ്കരം.സീരിയലിലെ ഗൗരിയായി എത്തുന്ന വീണ നായരുടെ വിവാഹം കഴിഞ്ഞു.ക്ഷേത്രത്തില്‍ വച്ച് ലളിതമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്. വരന്‍ വൈഷ്ണവിനെ കുറിച്ച് വീണ കൂടുലൊന്നും പുറത്തുവിട്ടിട്ടില്ല. യൂട്യൂബില്‍ സജീവമാണെങ്കിലും, വൈഷ്ണവിനൊപ്പമുള്ള വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ടെങ്കിലും പ്രണയ കഥ രഹസ്യമാണ്.സോഷ്യല്‍ മീഡിയയില്‍ ചോട്ട ബാഹുബലി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വൈഷ്ണവും തന്നെ സംബന്ധിച്ച കാര്യങ്ങള്‍ സ്വകാര്യമാക്കി വച്ചിരിയ്ക്കുകയാണ്.

മാസങ്ങള്‍ക്ക് മുന്‍പാണ് വീണയുടെയും വൈഷ്ണവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ആ സന്തോഷ വാര്‍ത്ത വീണ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. സര്‍പ്രൈസ് ആയി വന്ന വിവാഹ വാര്‍ത്ത് ആരാധകര്‍ക്കും ഞെട്ടലുണ്ടാക്കി. പ്രിയപ്പെട്ട നടിയ്ക്ക് ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തകരും കമന്റ് ബോക്‌സില്‍ എത്തിയിരുന്നു. നിശ്ചയം കഴിഞ്ഞതു മുതല്‍ വീണയും ആരാധകരും ഈ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്ന് ദിവസം കൂടെ ബാക്കി എന്ന് പറഞ്ഞ് പങ്കുവച്ച പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തു.
മുംബൈയില്‍ ജനിച്ചു വളര്‍ന്ന മലയാളി പെണ്‍കുട്ടിയാണ് വീണ നായര്‍. ടിക് ടോക്ക് വീഡിയോകളിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. അതിലൂടെ അഭിനയത്തിലേക്ക് വന്നു. ആകാശ ഗംഗ പാര്‍ട്ട 2 യില്‍ യക്ഷിയായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം.












