എന്തൊക്കെ വേണമെന്ന് താൻ ആഗ്രഹിച്ചു അതെല്ലാം ഇവിടുണ്ട്! സന്തോഷ വാർത്തയുമായി ആലീസ് ക്രിസ്റ്റി

കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് ആലീസ് ക്രിസ്റ്റി. അടുത്തിടെയായിരുന്നു ആലീസ് ക്രിസ്റ്റിയും സജിനും സ്വന്തമായി ഫ്‌ളാറ്റ് വാങ്ങിയത്. പിറന്നാള്‍ ദിനത്തിലായിരുന്നു പുതിയ ഫ്‌ളാറ്റിന്റെ താക്കോല്‍ സജിന്‍ ആലീസിന് സമ്മാനിച്ചത്.ഇപ്പോൾ സ്വന്തമായി ഫ്‌ളാറ്റ് വാങ്ങിയ സന്തോഷം പങ്കുവെക്കുകയാണ് ആലീസ്. മൂന്നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു വീട് സ്വന്തമാക്കുന്നത്.ഫ്‌ളാറ്റിലെ കാര്യങ്ങളെക്കുറിച്ച് പറയാനൊക്കെ ഒരുപാട് എകസ്റ്റൈഡാണ് ഞാന്‍. ഫ്‌ളാറ്റിന് മുന്നില്‍ നിന്നും ഇന്‍ട്രോ എടുക്കണമെന്നുണ്ടായിരുന്നു. അവിടെ പണി നടക്കുകയാണ്.

വളരെ ചെറിയൊരു ഫ്‌ളാറ്റാണ്, ടൈലൊക്കെ ഇട്ടു, കിച്ചണ്‍ വര്‍ക്കൊക്കെ ഏകദേശം കഴിയാനായി. പാലുകാച്ചാന്‍ ഡേറ്റ് എടുക്കാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജോലിയുടെ ഭാഗമായി പുറത്ത് പോയിരിക്കുകയാണ് ഇച്ചായന്‍. ഞാനാണ് പണികളൊക്കെ മോണിറ്റര്‍ ചെയ്യുന്നത്. രാത്രിയില്‍ ഇച്ചായന്‍ ഫ്രീ ആവുമ്പോള്‍ വീഡിയോ കോളിലൂടെ കാണിക്കാനും പറ്റില്ല. കാര്യങ്ങളെക്കുറിച്ച് വിശദമായൊന്നും പറയുന്നില്ല. പാലുകാച്ചലിന്റെ അന്ന് എന്തെങ്കിലും പറയാന്‍ വേണ്ടേ.പ്രയര്‍ യൂണിറ്റും, ലിംവിംഗ് റൂമും, ഓപ്പണ്‍ കിച്ചണും എല്ലാം ഞങ്ങളായിട്ട് തന്നെ വെച്ച ഓപ്ഷനാണ്. ഞാന്‍ ആഗ്രഹിച്ച പോലെയൊരു കിച്ചണ്‍ ആയിരിക്കും ഇവിടത്തേത്. അവിടെ നിന്നും കുക്ക് ചെയ്യുന്നതൊക്കെ ഞാന്‍ സ്വപ്‌നം കാണാറുണ്ട്.

ചെറിയൊരു കിഡസ് റൂമും ഇവിടെ സെറ്റാക്കുന്നുണ്ട്. ഇപ്പോള്‍ അവിടെ കാര്യമായിട്ടൊന്നും ചെയ്യുന്നില്ല. ഞാന്‍ മേടിക്കാന്‍ പോവുന്ന ഫ്‌ളാറ്റില്‍ എന്തൊക്കെ വേണമെന്ന് ആഗ്രഹിച്ചോ, അതെല്ലാം ഇവിടെയുണ്ടായിരുന്നു. ബാല്‍ക്കണിയില്‍ നിന്നും നല്ലൊരു വ്യൂ വേണമെന്നുണ്ടായിരുന്നു.. അത് ഇവിടെയില്ല. ഡോര്‍ തുറന്ന് കയറി വരുമ്പോള്‍ ഡൈനിംഗ് ഏരിയ വരുന്നത് എനിക്കിഷ്ടമല്ലായിരുന്നു. ഇവിടെയാണെങ്കില്‍ ചെറിയൊരു സെപ്പറേഷനുണ്ട്. ഹോം ടൂറ് ചെയ്യണമെന്ന ആഗ്രഹം വൈകാതെ സഫലമാവും, ആലീസ് പറയുന്നു