
മിനിസ്‌ക്രീന്‍ സീരിലുകളിലൂടെയും, സിനിമകളിലൂടെയും വെളരെ ചെറിയ പ്രായത്തില്‍ തന്നെ ലൈം ലൈറ്റിലേക്ക് എത്തിയ താരമാണ് അമ്പിളി ദേവി. ഇന്ന് അമ്പിളിയുടെ മൂത്ത മകന്‍ അമര്‍നാഥിന്റെ ജന്മദിനമാണ്. മകന് ബര്‍ത്ത് ഡേ ആശംസകള്‍ അറിയിച്ച് അമ്പിളി ദേവി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഹാപ്പി ബര്‍ത്ത് ഡേ അപ്പുക്കുട്ടാ. നീ ഇന്നലെ പിറന്നത് പോലെ എനിക്ക് തോന്നുന്നു. സമയം എത്ര പെട്ടന്നാണ് കടന്ന് പോകുന്നത്. ഇന്നും ഞാന്‍ ജീവനോടെ ഇരിക്കാനുള്ള കാരണം നീയാണ്, എന്നാണ് മകന്റെ ഫോട്ടോയ്‌ക്കൊപ്പം അമ്പിളി കുറിച്ചത്.

അമ്പിളിയുടെ ആദ്യ വിവാഹത്തില്‍ പിറന്ന മകനാണ് അമര്‍നാഥ് എന്ന അപ്പുക്കുട്ടന്‍. സീരിയല്‍ കാമറമാനായ ലോവല്‍ ആണ് അമ്പളിയുടെ ആദ്യ ഭര്‍ത്താവ്. പിന്നീട് സീരിയല്‍ നടന്‍ ആദിത്യന്‍ ജയനുമായുള്ള വിവാഹം കഴിഞ്ഞു. ആ ബന്ധത്തിലും അമ്പിളിക്ക് ഒറു മകന്‍ പിറന്നു. വലിയ വിവാദങ്ങളോടെയാണ് ആദിത്യനുമായുള്ള അമ്പളിയുടെ വിവാഹ ജീവിതം അവസാനിച്ചത്.
കനല്‍പൂവ് എന്ന സീരിയലിലാണ് ഏറ്റവുമൊടുവില്‍ അമ്പിളി അഭിനയിച്ചത്. താരം തന്നെ പറഞ്ഞിട്ടുണ്ട് തന്റെ വിവാഹ ജീവിതവും കടന്നുപോയത് ഓരോ പ്രതിസന്ധികളിലൂടെ ആയിരുന്നു എന്ന്. എന്നാൽ ഇപ്പോൾ താൻ ഹാപ്പി ആണെന്നും, ഡാന്‍സും അഭിനയവുമൊക്കെയായി തിരക്കിലാണ്. അതിനിടയില്‍ ഏറ്റവും വലിയ സന്തോഷം തന്റെ രണ്ട് ആണ്‍മക്കള്‍ തന്നെയാണെന്ന് അമ്പിളി പറയുന്നു.












