കരിയറിൽ തളർച്ച നേരിട്ടത് ആ സമയത്താണ്! തന്റെ തെറ്റുകൊണ്ടാണ് ആദ്യ വിവാഹബന്ധം അവസാനിപ്പിക്കേണ്ടി വന്നത്; ആര്യ

ആര്യ ബഡായി എന്നാല്‍ ശരിക്കും ഒരു പ്രചോദനമായി മാറുകയാണ്. ഒന്നും ഇല്ലാത്ത ഇടത്തു നിന്നാണ് ആര്യ കരിയര്‍ ആരംഭിച്ചത്. ഇപ്പോൾ താരം തന്റെ ജീവിത്തിൽ ഉണ്ടായ മോശ സംഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ഒരു അഭിമുഖത്തിൽ. തന്റെ കരിയറില്‍ ഒരു പതര്‍ച്ച നേരിട്ടത് ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ 75 ദിവസം താൻ പങ്കെടുത്തിരുന്നു. 75 ആമത്തെ ദിവസം കൊവിഡ് ലോക്ക് ഡൗണ്‍ കാരണം ഷോ അവസാനിച്ചു. അന്ന് വ്യക്തിപരമായും പ്രൊഫഷണലായും ഒറുപാട് തെറിവിളികളും സൈബര്‍ അറ്റാക്കും തനിക്ക് നേരിടേണ്ടി വന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചാണ് മുന്നോട്ട് വന്നത് ആര്യ പറയുന്നു.

പതിനെട്ടാം വയസ്സിലായിരുന്നു തന്റെ ആദ്യത്തെ വിവാഹം. രോഹിത് സുശീലുമായി ഒന്‍പതാം ക്ലാസ് മുതല്‍ പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ക്കെല്ലാം അറിയാവുന്ന ബന്ധം. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമായി, നല്ല രീതിയിലാണ് ദാമ്പത്യം മുന്നോട്ട് പോയത്, തന്റെ കരിയറിനെ അത്രയധികം സപ്പോര്‍ട്ട് ചെയ്യുന്ന ആളായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഒന്‍പത് വര്‍ഷം കൊണ്ട് ആ ദാമ്പത്യം വേര്‍പിരിഞ്ഞു എന്ന് ചോദിച്ചാല്‍, അത് എന്റെ തെറ്റായിരുന്നു എന്ന് ആര്യ പറയുന്നു.

മറ്റൊരു വിവാഹം കഴിച്ചതിന് ശേഷവും മകളുടെ കാര്യങ്ങളെല്ലാം സംസാരിക്കാന്‍ അദ്ദേഹം  വിളിക്കാറുണ്ട്. ആദ്യത്തെ വിവാഹ ബന്ധം തകര്‍ന്ന് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരാളുമായി പ്രണയത്തിലായത്.എന്നെ ബിഗ് ബോസ് ഷോയിലേക്ക് അയക്കാന്‍ അദ്ദേഹത്തിനായിരുന്നു ആവേശം കൂടുതല്‍. എന്നാല്‍ ഷോ കഴിഞ്ഞ് ഞാന്‍ തിരിച്ചുവരുമ്പോഴേക്കും, ഉറ്റ സുഹൃത്തിനൊപ്പം അയാള്‍ സെറ്റായി. ആ ബ്രേക്കപ് വലിയ ട്രോമയായിരുന്നു. ഡിപ്രഷനായി, പാനിക് അറ്റാക്കിലേക്കും പോയി.വ്യക്തി ജീവിതത്തില്‍ തകര്‍ച്ചകള്‍ സംഭവിക്കുമ്പോഴും താൻ സാമ്പത്തികമായി തന്റെ നില മെച്ചപ്പെടുത്താന്‍ ശ്രമിച്ചു ആര്യ പറഞ്ഞു.