
ബഡായി ബംഗ്ലാവ് എന്ന ഒറ്റ പ്രോഗ്രാം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആര്യ ബാബു, ഈ അടുത്തിടെ ആര്യ ബഡായിയും സിബിനും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ ചോദിച്ചത് നടിയുടെ പന്ത്രണ്ട് വയസുകാരി മകളെ കുറിച്ചായിരുന്നു. അമ്മ വീണ്ടും വിവാഹിതയാകുന്നതിന് മകളുടെ സമ്മതം ഉണ്ടോയെന്നായിരുന്നു ചോദ്യങ്ങൾ. എന്നാൽ താനും സിബിനും ഒന്നാകുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മകളാണെന്നായിരുന്നു ആര്യയുടെ മറുപടി.

മകൾക്ക് സമ്മതം അല്ലായിരുന്നുവെങ്കിൽ താനും ,സിബിനും വിവാഹം എന്ന പ്ലാൻ ഉപേക്ഷിക്കാമെന്ന തീരുമാനത്തിലായിരുന്നു. സിബിനെ മകൾ അച്ഛനായി കണ്ട് സ്നേഹിച്ച് തുടങ്ങിയെന്നും ആര്യ പറഞ്ഞിരുന്നു. അതോടെ യഥാർത്ഥ അച്ഛനിൽ നിന്നും മകളെ അകറ്റിയോ എന്നുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു, ഇപ്പോൾ അതിനുള്ള മറുപടിയും ആര്യ പറയുന്നു. മോളുടെ സംരക്ഷണം എനിക്കാണിപ്പോൾ. എത്രത്തോളം നമ്മൾ മക്കളുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് എല്ലാം.മകളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അവളുടെ അച്ഛനോട് ഞാൻ പറയുകയും ചോദിക്കുകയും ചെയ്യാറുണ്ട്. കുഞ്ഞിനും അത് വളരെ പ്രധാനപ്പെട്ടതാണ്.
അമ്മയെ പോലെ തന്നെ ലൈഫിൽ പ്രധാനപ്പെട്ടയാളാണ് അച്ഛനുമെന്ന് കുഞ്ഞും മനസിലാക്കണമല്ലോ. എന്റേത് ടോക്സിക്ക് ഡിവോഴ്സായിരുന്നില്ല. ഒത്തുപോകാൻ കഴിയാത്തതുകൊണ്ട് സമാധാനത്തിൽ സംസാരിച്ച് പിരിഞ്ഞതാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന് ഇക്കാര്യങ്ങളെല്ലാം അറിയാം. അവൾ എല്ലാം കണ്ടിട്ടുണ്ട്. അവളുടെ അച്ഛനുമായോ അച്ഛന്റെ കുടുംബവുമായോ സ്നേഹം പുലർത്തുന്നതിൽ നിന്നോ അവരുമായി ഇടപഴകുന്നതിൽ നിന്നോ മകളെ ഞാൻ ഒരിക്കലും തടഞ്ഞിട്ടില്ല. എന്റെ ഇതുവരെയുണ്ടായിട്ടുള്ള റിലേഷൻഷിപ്പുകൾ അടക്കം എല്ലാം കുഞ്ഞിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഒന്നും ഒളിപ്പിച്ചിട്ടില്ല.തന്റെ അച്ഛനിൽ താൻ കണ്ടിട്ടുള്ള ചില ഗുണങ്ങൾ സിബിനിലുമുണ്ടെന്നും, ആര്യ പറയുന്നു.












