ആ കഥാപാത്രത്തെ സംവിധായകൻ എന്റെ കൈയിൽ വെച്ച് തന്നപ്പോൾ വളരെ ഭാരമായി തോന്നി, സുരഭിയും, സുഹാസിനിയും എന്ന സീരിയലിന് കുറിച്ച് അശ്വതി

സീരിയൽ രംഗത്ത് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അശ്വതി, വിവാഹിതയായതോട് നടി അഭിനയത്തില്‍ നിന്നും കുറച്ചു കാലം മാറി നിന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിദേശത്തേക്ക് പോയ നടി വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തി. എന്നാല്‍ ആ തിരിച്ച് വരവിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചാണ് അശ്വതിയിപ്പോള്‍ പറയുന്നത്. ലക്ഷ്മി എന്ന കഥാപാത്രത്തെ എന്റെ കൈയിലേക്ക് സംവിധായകന്‍ വെച്ചു തന്നപ്പോള്‍ വലിയൊരു ഭാരം തന്നെ ആയിരുന്നു ഏറ്റെടുത്തത് എന്ന് ടെലികാസ്റ്റിംഗ് തുടങ്ങിയപ്പോഴാണ് മനസിലായത്. സുരഭിയും സുഹാസിനിയും സീരിയലിലെ അഭിനയത്ത് കുറിച്ച് അശ്വതി പറയുന്നു.

കാരണം സുരഭിയും സുഹാസിനിയും എന്ന സീരിയലിന്റെ  ആദ്യ പാര്‍ട്ടില്‍ ആ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയില്‍ ഗംഭീരമാക്കി വെച്ച ആള്‍ക്ക് ഡേറ്റ് ഇഷ്യൂ ഉള്ളതുകൊണ്ട് മാത്രം ആണ് വളരെ അവിചാരിതമായി എന്നെ കാസറ്റ് ചെയ്യുന്നത്. പ്രേക്ഷകര്‍ക്കു ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ അമര്‍ഷം എല്ലാ ദിവസും കമെന്റ്‌സ് ആയി അവര്‍ പോസ്റ്റ് ചെയ്ത് തുടങ്ങി. സത്യം പറഞ്ഞാല്‍ ഞാൻ തളര്‍ന്നു പോയി. എന്താ എങ്ങനാ എന്നൊന്നും മനസിലാകാതെ ആദ്യമായി സ്‌കൂളില്‍ പോയ എല്‍ കെ ജി കുട്ടിയെപ്പോലെ പകച്ചു നില്‍ക്കുകയായിരുന്നു, അശ്വതി പറയുന്നു.

ഒരു ഘട്ടത്തില്‍ ഇതെനിക്ക് പറ്റിയ കഥാപാത്രം അല്ലെന്ന് വരെ തോന്നി, മഞ്ജു ചേച്ചിയോടും അനുചേച്ചിയോടും , പിങ്കിമോളുടെ അമ്മ അശ്വതിയോടും ഡെയിലി എന്റെ വിഷമം പറയുമായിരുന്നു. അവരെല്ലാം എനിക്ക് അന്ന് തന്ന ധൈര്യം ചെറുതല്ല.ഒരു ദിവസം രാവിലെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ രാജേഷ് സര്‍ വിളിപ്പിച്ചു, ‘അശ്വതി വളരെ നന്നാകുന്നു ഈയിടെയായി എന്ന് എനിക്ക് റിപ്പോര്‍ട്‌സ് കിട്ടി. ഇതുപോലെ മുന്നോട്ട് പോകട്ടെ ‘ ആ വാക്കുകള്‍ കേട്ട് സത്യമായും കണ്ണ് നിറഞ്ഞു നന്ദി പറഞ്ഞു, അശ്വതി പറയുന്നു.