
മിനിസ്ക്രീൻ രംഗത്തെ പ്രേക്ഷകർക്ക് ഇഷ്ടമുള്ള നടിയാണ് അവിക ഗോർ, ഇപ്പോൾ തന്റെ ജീവിതത്തിൽ ഭയപ്പെടുത്തുന്ന ഒരു സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. തന്നെ സംരക്ഷിക്കേണ്ട ആൾ തന്നെ മുതലെടുക്കുന്ന എന്നാണ് നടി പറയുന്നത്. തന്നെ ഒരാള്‍ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചതിനെക്കുറിച്ചാണ് അവികയുടെ വെളിപ്പെടുത്തല്‍. തന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള തന്റെ ബോഡി ഗാര്‍ഡ് തന്നെയാണ് തന്നോട് മോശമായി പെരുമാറിയത് അവിക പറയുന്നു

ഒരു പരുപാടിക്കിടയിലായിരുന്നു ഈ സംഭവം. ആ ബോഡി ഗാർഡ് തന്നെ പിന്നിൽ നിന്നും മോശമായ രീതിയിലാണ് സ്പർശിച്ചത്, അതും രണ്ടു തവണയോളം. രണ്ടാം തവണയാണ് തനിക്ക് പ്രതികരിക്കാൻ കഴിഞ്ഞത്. ഞാന്‍ അയാളെ നോക്കി. എന്താണിതെന്ന് ചോദിച്ചു. അയാള്‍ മാപ്പ് പറഞ്ഞു. അതിന് ശേഷം ഞാനെന്ത് ചെയ്‌തെന്നോ, ഞാന്‍ അത് വെറുതെ വിട്ടു. മറ്റൊരാളില്‍ എന്ത് ഇംപ്ക്ടാണിത് ഉണ്ടാക്കുന്നതെന്ന് അവര്‍ മറക്കുന്നു നടി പറയുന്നു

എന്നാൽ ഇത്തരം സംഭവങ്ങളിൽ പ്രതികരിക്കാൻ തനിക്ക് ധൈര്യമില്ലെന്നും നടി പറഞ്ഞു. എന്നാൽ തിരിഞ്ഞ് നിന്ന് ഒരെണ്ണം കൊടുക്കാനുള്ള ധൈര്യം ഉണ്ടായിരുന്നുവെങ്കില്‍ ഇതിനോടകം ഞാന്‍ ഒരുപാട് പേരെ തല്ലിയിട്ടുണ്ടാകും.എന്നാൽ ഇപ്പോള്‍ എനിക്കതിന് സാധിക്കുമെന്നാണ് തോന്നുന്നത്. എന്നാല്‍ അതിനുള്ളൊരു സാഹചര്യം വരാതിരിക്കട്ടെ എന്ന് കരുതുന്നു അവികാ ഗോർ പറയുന്നു












