വിവാഹത്തിന്റെ അന്നത്തെ ദിവസം തന്നെ ഇത്രയും സംസാരം വേണോ? ഡയാന ഹമീദിന്റെ വിവാഹ വീഡിയോക്ക് താഴെ എത്തുന്ന കമന്റുകൾ ശ്രദ്ധ നേടുന്നു

ഈ കഴിഞ്ഞ ദിവസമാണ് ഡയാന ഹമീദ്- അമീൻ മടത്തിലും തമ്മിലുള്ള വിവാഹം. വിവാഹം തീർത്തും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു, എന്നാൽ ഇരുവരുടെയും കെമിസ്ട്രി കണ്ടാൽ ഉറപ്പായും അത് ലവ് മാര്യേജ് എന്ന് ആരും പറഞ്ഞുപോകും അത്രയും നല്ല ജോഡികൾ എന്നാണ് വിവാഹവീഡിയോ പുറത്തുവന്നപ്പോൾ ആരാധകർ ഓരോരുത്തരും കുറിച്ചത്. എന്നാൽ ചില സദാചാരവാദികൾക്ക് ഡയാന അത്രയും ഓപ്പൺ ആയി സംസാരിച്ചതിന് വിമർശനവുമായി എത്തിയിരുന്നു.

അമീനെ പരിചയപെടുത്തുകൊണ്ട് ഡയാന വളരെ ധൃതിയിൽ സംസാരിച്ചത്, വിവാഹത്തിന്റെ അന്ന് ഇത്രയും സംസാരം വേണോ എന്ന രീതിയിലാണ്,എന്നാൽ  ചിലർക്ക് പ്രശ്നം   വിവാഹത്തിന് എല്ലാം മുൻപിൽ നിന്നും നോക്കി നടത്തിയ ഡയാനയെ ആണ് പിടിക്കാതിരുന്നത്.  എന്നാൽ  ഇത് ഉമ്മച്ചികുട്ടിയല്ലേ എന്നായിരുന്നു ഡയാന യുടെ പേര് കേട്ട ചിലരുടെ സംശയം.

ഉറപ്പായും സുന്ദരി ആയ ഉമ്മച്ചികുട്ടി തന്നെയാണ് ഡയാന. സ്റ്റാർമാജിക്കിൽ എത്തിയപ്പോൾ മുതലാണ് ഡയാന എന്ന പേര് വന്നുതുടങ്ങിയത്. സത്യത്തിൽ അത് ക്രിസ്ത്യൻ നെയിം ആണെങ്കിലും ഡെയ്യാന എന്നാണ് ശരിക്കുള്ള പേര്. താരത്തിന്റെ വാപ്പ ഇട്ട പേര് ആണ് ഡെയ്യാന . പലർക്കും ഇത് ഉച്ചരിക്കാൻ അറിയില്ല. പറഞ്ഞ് കൊടുത്താലും അവർ പിന്നേയും ഡയാന എന്നാണ് വിളിക്കുക. അതാണ് ഡയാന ആയത്.