
ദിവ്യ ശ്രീധർ ക്രിസ് വേണുഗോപാൽ വിവാഹം ഇക്കഴിഞ്ഞ വർഷമായിരുന്നു നടന്നത്.ഇരുവരുടെയും സന്തോഷവും സ്നേഹവും നിറഞ്ഞ ഈ ജീവിതത്തിനു മുൻപേ പലവിധ സംഭവവികാസങ്ങളിലൂടെ കടന്നു പോയതാണ് ഇവരുടെ ജീവിതം. എങ്ങനെ ഇവർ ഈ ജീവിതത്തിലേക്ക് എത്തി എന്ന് പറയുകയാണ് ഇരുവരും. ദൈവം കൊണ്ട് തരും പോലെ ഒരാൾ ആണ് ഏട്ടൻ.നിമിത്തം പത്തരമാറ്റ് സീരിയൽ ആണ്. കുറച്ചു ദിവസങ്ങൾ മാത്രമായിരുന്നു അതിലെ ഷൂട്ട്.പക്ഷെ ഏട്ടനെ കാണാനും ഇങ്ങനെ ഒക്കെ സംഭവിക്കാനും ഒക്കെ ആയിരുന്നു ആ പരമ്പരയിലേക്ക് പോയത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, ദിവ്യ പറയുന്നു.

അതിനു മുൻപത്തെ ജീവിതം ഇങ്ങനെ ആലോചിച്ച് ആലോചിച്ച് തല പുകച്ചിരുന്ന സമയം ആണ് ഏട്ടനെ കണ്ടുമുട്ടുന്നത് ദിവ്യ പറയുന്നു. കുഞ്ഞുമോളെ കാണുന്ന വരെ ഒരു ജീവിതം വേണ്ട എന്ന് തീരുമാനിച്ച ആളാണ് ഞാൻ, ക്രിസ് പറയുന്നു. ഏതുവരെ പോകുന്നോ അങ്ങനെ ജീവിതം പോകട്ടെ എന്ന് ചിന്തിച്ചിരുന്ന ആളാണ് ഞാൻ.അച്ഛനും അമ്മയും പ്രായമായതാണ്.
അങ്ങനെ പോകുന്ന സമയത്താണ് എന്റെ അനുജത്തിക്ക് ഏറെ അവസ്ഥ മനസിലാകുന്നത്. ഇങ്ങനെ പോയാൽ എന്നെ നഷ്ടമാകും എന്ന് അവൾക്ക് മനസിലായി, ഞാൻ ആഗ്രഹിക്കുന്നതിനേക്കാളും എനിക്ക് ഒരു ജീവിതം വേണം എന്നാണ് അവൾ ആഗ്രഹിച്ചതും. അങ്ങനെ ഒരു ദിവസം അവൾ സെറ്റിൽ വരാൻ ഇടയായി. ആ ദിവസം ആണ് പത്തരമാറ്റിലേക്ക് ദിവ്യയും എത്തിയത്, അത് വിവാഹത്തിലുമെത്തി ക്രിസ് വേണുഗോപാൽ പറയുന്നു.












