‘ഒരു ഉമ്മ തരാൻ തോന്നുന്നു’! മെസ്സേജ് അയച്ചാളിന് തുറന്നു കാട്ടി അമൃത നായർ, ഇങ്ങനെയുള്ള ഞരമ്പ് രോഗികൾക്ക് ഇങ്ങനെ തന്നെ വേണമെന്ന് ആരാധകർ

അമൃതയ്ക്ക് മെസേജ് അയച്ച ആ  യുവാവും കമന്റുമായെത്തി.  അയാൾ പറയുന്നത് , എന്നെ ആരും കളിയാക്കിയിട്ട് കാര്യം ഇല്ല, എന്നാണ്

മിനിസ്ക്രീൻ രംഗത്ത് ഒരുപാട് ആരാധകരുള്ള നടിയാണ് അമൃത നായർ, സോഷ്യൽമീഡിയിൽ സജീവമായ താരത്തിന്റെ മിക്ക പോസ്റ്റുകളും വീഡിയോകളും വൈറലാകാറുണ്ട്, ഇപ്പോൾ നടി, സോഷ്യൽ മീഡിയയിൽ തന്നോട് മോശമായി പെരുമാറിയ ആളെ തുറന്നു കാട്ടിയിരിക്കുകയാണ്, താരം സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചൊരു സ്റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ ആകുന്നത്. കഴിഞ്ഞ ദിവസം അമൃത തന്റെ സുഹൃത്തിനൊപ്പം ഒരു സ്‌റ്റോറി പങ്കുവച്ചിരുന്നു. അതിന് കമന്റുമായി ഒരാള്‍ എത്തിയിരുന്നു,ആദ്യം അയാൾ ഹായ് മെസ്സേജ് എന്നാണ് അയച്ചിരുന്നത്.

പിന്നീട്അ യാളുടെ, മെസേജ് ഒരു ഉമ്മ തരാന്‍ തോന്നുന്നു എന്നാണ്. ഇയാളുടെ മേസജ് പേരും ഫോട്ടോയും സഹിതം അമൃത പങ്കുവച്ചിരിക്കുന്നത്. നടിയുടെ പോസ്റ്റിന് നിരവധിപേരാണ് കമെന്റുമായി എത്തുന്നത്, ഇതുപോലെ ഉള്ള ഞരമ്പ് രോഗികള്‍ക്ക് ഇങ്ങനെ തന്നെ പബ്ലിക് ആയിട്ട് മറുപടി കൊടുക്കണം, എന്നാലേ ഇയാളെ പോലുള്ളവന്മാര്‍ പഠിക്കു, ഇവനൊക്കെ ഇത്രയും ഫെയിം ആയിട്ടുള്ള ഒരാള്‍ക്ക് ഇങ്ങനെ മെസ്സേജ് അയക്കുന്നുണ്ടെങ്കില്‍, ഇവന്റെ അടുത്ത് താമസിക്കുന്ന സ്ത്രീകളുടെ കാര്യം വളരെ കഷ്ടം തന്നെ ആയിരിക്കും’

ഈ തരത്തിൽ നടിക്ക് അനുകൂലമായ രീതിയിലാണ് ആരാധകരുടെ കമെന്റുകൾ എത്തുന്നത്.  എന്നാൽ ഇതിനിടെ അമൃതയ്ക്ക് മെസേജ് അയച്ച ആ  യുവാവും കമന്റുമായെത്തി.  അയാൾ പറയുന്നത് , എന്നെ ആരും കളിയാക്കിയിട്ട് കാര്യം ഇല്ല, ഞാന്‍ ആ കൊച്ചിനോട് എന്തെങ്കിലും വൃത്തികേട് പറഞ്ഞിട്ടുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി, എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനും അമൃത മറുപടി നല്‍കുന്നുണ്ട്. താങ്കള്‍ പറഞ്ഞ കാര്യം ആണ് ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങൾ തെറ്റ് ചെയ്തിട്ട് ഇല്ല എന്നുണ്ടെങ്കില്‍, താങ്കള്‍ എന്തിനു മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്യണം, പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യണം എന്നും അമൃത ചോദിക്കുന്നു.