
കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട നായിക ആയിരുന്നു മാളവിക, സോഷ്യല്‍മീഡിയയിലൂടെയായി കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരം. വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും പലപ്പോഴും മാളു എത്താറുണ്ട്.ഇപ്പോൾ പുതിയതായി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രസന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളാണ് മാളവിക പങ്കുവെച്ചത്. തനിനാടന്‍ ലുക്കില്‍ ആയിരുന്നു മാളവിക, ഈ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.മാളവിക കമ്മിറ്റഡാണോ, ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന് കാരണം, തുടങ്ങിയ ചോദ്യങ്ങളുമായി മുൻപും ആരാധകരെത്തിയിരുന്നു.

കമ്മിറ്റഡാണോ എന്ന് ചോദ്യത്തിന് അല്ലെന്ന മറുപടിയായിരുന്നു അന്ന് നല്‍കിയത്. ജീവിതത്തില്‍ എല്ലാമായിരുന്ന അച്ഛന്റെ വിയോഗം തന്നെ വല്ലാതെ തളര്‍ത്തിയതിനെക്കുറിച്ചും മാളവിക തുറന്നുപറഞ്ഞിരുന്നു. അഭിനയ മേഖലയില്‍ നിന്നും ഇടയ്‌ക്കൊരു ബ്രേക്ക് എടുത്തതിന് കാരണം അച്ഛന്റെ അസാന്നിധ്യമായിരുന്നു. ആ സമയത്തും സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ വരുന്നുണ്ടായിരുന്നു. അഭിനയം തന്നെ നിര്‍ത്തിയാലോ എന്നായിരുന്നു അന്ന് ആലോചിച്ചത്.
എന്നാൽ പൊന്നമ്പിളിയുെ പ്രൊഡ്യൂസറായിരുന്നു ആ തീരുമാനം മാറ്റിച്ചത്. പ്രേക്ഷക മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമാണ് പൊന്നമ്പിളി. രാഹുല്‍ രവിയുമായുള്ള കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്.എന്നാൽ വിവാഹം ഉടനെയൊന്നും പ്ലാനില്ലെന്നും മാളവിക തുറന്നുപറയുന്നു.എന്നാൽ വിവാഹത്തെ കുറിച്ച് നടി പറയുന്നത് ക്ഷേത്രത്തില്‍ വെച്ച് ലളിതമായ രീതിയില്‍ വിവാഹം നടത്താനാണ് ആഗ്രഹം. കഴുത്തില്‍ തുളസിമാലയും, നെറ്റിയില്‍ ചന്ദനക്കുറിയുമൊക്കെയായി നില്‍ക്കണം. അത് നടക്കുമോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ല, എന്നാണ് പറയുന്നത്.












