
നിറത്തിന്റെയും ശരീരാകൃതിയുടെയും പേരില്‍ പലപ്പോഴും പരിഹസിക്കപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. അങ്ങനെ വിമര്‍ശനങ്ങള്‍ക്ക് നടുവിലും മഞ്ജുവിനെ സ്‌നേഹിക്കാന്‍ നിരവധി പേരുമുണ്ട്. അത്തരത്തില്‍ നടിയുടെ ഏറ്റവും വലിയൊരു ആരാധിക മഞ്ജുവിനെ കാണാന്‍ വന്നതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ചെറിയപ്രായം മുതല്‍ മഞ്ജു പത്രോസിനെ ഇഷ്ടപ്പെടുന്ന ഒരു ആരാധികയാണ് മഞ്ജുവിനെ കാണാനെത്തിയത്, അതും ഒരു ഓൺലൈൻ മാധ്യമത്തിൽ നടത്തിയ അഭിമുഖത്തിൽ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ മഞ്ജുവിനെ കാണാൻ എത്തിയത്.

ബോഡി ഷെയിമിങ്ങിന്റെ പേരില്‍ ഡിപ്രഷനിലായി പോയപ്പോഴാണ് മഞ്ജു ചേച്ചിയെ താൻ ഇഷ്ടപ്പെട്ട് ആരാധിക പറഞ്ഞു . എന്നാല്‍ തനിക്കത് സ്ഥിരമായി അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് മറുപടിയായി മഞ്ജുവും പറയുന്നു. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതിന് ശേഷ൦ തന്നെ കുറിച്ച് മോശമായി സംസാരിച്ച ആര്‍ട്ടിസ്റ്റുകള്‍ വരെയുണ്ടു നടി പറയുന്നു, നമ്മുടെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ പോലും കളറിന്റെയും വണ്ണത്തിന്റെയുമൊക്കെ പേരില്‍ കളിയാക്കാറുണ്ട്. ഇപ്പോള്‍ താന്‍ അതിനെ പറ്റി സംസാരിക്കാറില്ല

നിറത്തിലും വണ്ണത്തിലുമൊന്നുമല്ല കാര്യമെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് അങ്ങനെ ആരെങ്കിലം വിഷമിപ്പിക്കാന്‍ വന്നാല്‍ അതിനപ്പുറം കടക്കാന്‍ പറ്റുമെന്ന് സ്വയം വിശ്വസിപ്പിക്കുകയാണ് വേണ്ടതെന്ന് മഞ്ജു ആരാധികയ്ക്ക് പറഞ്ഞ് കൊടുത്തു . മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പാണ് തനിക്ക് അപകടം ഉണ്ടാവുന്നത് മുഖം വല്ലാതെ വീര്‍ത്ത്, കരുവാളിച്ച് നില്‍ക്കുന്ന അവസ്ഥയായിരുന്നു, ഇപ്പോഴും ഫോണിലുള്ള പഴയ ഫോട്ടോസ് എടുത്ത് നോക്കിയാല്‍ പേടിയാവും. കാരണം ഒരു വശമൊക്കെ ചളുങ്ങി പോയത് പോലെയായിരുന്നുവെന്നും പിന്നെ പ്ലാസ്റ്റിക്ക് സര്‍ജറിയാണ് ചെയ്തത്.യഥാര്‍ഥത്തില്‍ കലയുള്ള വ്യക്തി മറ്റൊരു കലാകാരനെ ഇതൊക്കെ പറഞ്ഞ് വേദനിപ്പിക്കില്ല. ഇതുപോലൊരു ആരാധിക സ്‌നേഹിക്കുന്നതും കാണാന്‍ വരുന്നതും ഒരു അവാര്‍ഡ് കിട്ടുന്നതിനെക്കാളും വലിയ കാര്യമാണ് , ശരിക്കും പറഞ്ഞാല്‍ ഞാനൊരു പാവമാണ്. പക്ഷേ എനിക്ക് ഭയങ്കര ജാഡയും അഹങ്കാരവുമൊക്കെയാണെന്നാണ് പലരും കരുതിയിരിക്കുന്നത് മഞ്ജു പറയുന്നു











